Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കിത് ശർമയുടെ മൃതശരീരത്തിൽ കണ്ടെത്തിയത് മൂർച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ; നിരവധി തവണ കുത്തേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; അഴുക്ക് ചാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രഹസ്യാനേഷണ ബ്യൂറോ ഉദ്യോഗസ്ഥന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്  

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിനിടയിൽ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. അങ്കിത് ശർമയുടെ മൃതശരീരത്തിൽ ഒന്നലധികം പോറലുകളും മൂർച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകളുമുള്ളതായി പോസ്റ്റുമാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇരുപത്തിയാറുകാരനായ അങ്കിതിന് നിരവധി തവണ കുത്തേറ്റതായി പോസ്റ്റുമാർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടറെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

2017 മുതൽ രഹസ്യാന്വേഷണ ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ശർമ. വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗിൽ താമസിച്ചിരുന്ന അദ്ദേഹം ചൊവാഴ്ച സംഘർഷം നടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് എട്ട് മണിക്കൂറോളം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ശർമ്മയ്ക്കായി തിരച്ചിൽ നടത്തി. തുടർന്ന് അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അങ്കിത് ശർമയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാർട്ടി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അങ്കിത് ശർമയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു. കലാപകാരികൾക്ക് താഹിറിന്റെ വീട്ടിൽ അഭയം നൽകിയെന്നും അവർ കല്ലുകളും പെട്രോൾ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരൻ ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP