Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്യമിനെയും കെയ്റ്റിനെയും കാത്ത് ഇന്ത്യയിലെ ചേരിനിവാസികൾ; എന്തുകൊണ്ടാണ് ബ്രിട്ടീഷ് രാജകുമാരനെയും ഭാര്യയെയും കാണാൻ ഇന്ത്യൻ ചേരികൾ കാത്തിരിക്കുന്നത്?

വില്യമിനെയും കെയ്റ്റിനെയും കാത്ത് ഇന്ത്യയിലെ ചേരിനിവാസികൾ; എന്തുകൊണ്ടാണ് ബ്രിട്ടീഷ് രാജകുമാരനെയും ഭാര്യയെയും കാണാൻ ഇന്ത്യൻ ചേരികൾ കാത്തിരിക്കുന്നത്?

മുംബൈയിലെ ചേരിയിൽ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും എത്തുമ്പോൾ, അവരോടു ചോദിക്കാൻ പത്തുവയസ്സുകാരി സാനിയ പുനിയ ചില കുഞ്ഞുചോദ്യങ്ങൾ കരുതിവച്ചിട്ടുണ്ട്. എന്താണ് കൊട്ടാരം എന്നാണ് അതിലൊരു ചോദ്യം. എങ്ങനെ ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നു എന്നും സാനിയക്ക് അറിയണം.

കുഞ്ഞുകൂരയിൽ മാതാപിതാക്കൾക്കൊപ്പം നിന്നുതിരിയാൻ ഇടമില്ലാതെ താമസിക്കുന്ന സാനിയക്ക് കൊട്ടാരത്തിൽക്കഴിയുന്നവർ ലോകാത്ഭുതം പോലെയാണ്. ഇത്രയും വലിയ വീട്ടിൽകഴിയുമ്പോൾ എങ്ങനെയാണ് പരസ്പരം സംസാരിക്കുന്നതെന്നും സാനിയ അത്ഭുതത്തോടെ ആലോചിക്കുന്നു. ഇതൊക്കെ വില്യമിനോടും കെയ്റ്റിനോടും ചോദിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് മുംബൈയിലെ ചേരിയിൽനിന്നുള്ള പെൺകുട്ടി.

ഇന്ത്യയിലും ഭൂട്ടാനിലുമായി ഏഴുദിവസത്തെ സന്ദർശനത്തിനാണ് വില്യമും കെയ്റ്റുമെത്തുന്നത്. ഇന്നവർ മുംബൈയിലെ ചേരികളിലെത്തുമ്പോൾ ഇത്തരം കൗതുകം നിറഞ്ഞ ഒട്ടേറെ ചോദ്യങ്ങൾ കാത്തിരിപ്പുണ്ടാകും. മുംബൈയിലെ ചേരി മുതൽ താജ്മഹൽ വരെ നീളുന്ന വ്യത്യസ്തമായ കാഴ്ചകൾ അവരെ കാത്തിരിക്കുന്നു. ഭൂട്ടാനിലെ രാജകുടുംബവും അവരെ കാത്തിരിക്കുന്നു.

മുംബൈയിൽ വിമാനമിറങ്ങുന്ന വില്യമും കെയ്റ്റും അവരുടെ സന്ദർശനത്തിന് തുടക്കമിടുന്നത് 2008-ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടാണ്. ഇവരുടെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുന്ന ബ്രിട്ടീഷ് രാജദമ്പതിമാർ ചേരിയിലേക്ക് പോകും. അവിടെ മൂന്ന് കുട്ടികൾ നടത്തുന്ന ജീവകാരുണ്യ സംരംഭങ്ങൾ സന്ദർശിക്കും.

പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്നിൽ ഇവർ പങ്കെടുക്കും. സച്ചിൻ തെണ്ടുൽക്കറും ഐശ്വര്യ റായിയും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഈ വിരുന്നിൽ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP