Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ-ഡൽഹി രാജാധാനി എക്സ്‌പ്രസ് ഇനി മിന്നൽവേഗത്തിൽ കുതിക്കും; യാത്രാസമയം കൂറയ്ക്കാനായി വേഗത കൂട്ടുന്നു; ലാഭിക്കുന്നത് രണ്ടരമണിക്കൂറെന്ന് മധ്യറെയിൽവേ

മുംബൈ-ഡൽഹി രാജാധാനി എക്സ്‌പ്രസ് ഇനി മിന്നൽവേഗത്തിൽ കുതിക്കും; യാത്രാസമയം കൂറയ്ക്കാനായി വേഗത കൂട്ടുന്നു; ലാഭിക്കുന്നത് രണ്ടരമണിക്കൂറെന്ന് മധ്യറെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ഇനി രാജധാനി എക്‌സപ്രസ് മിന്നൽ വേഗത്തിൽ കുതിക്കും. യാത്രാസമയം രണ്ടുമണിക്കൂറോളം ലാഭിക്കാനായി ഈ നടപടിയെന്ന് മധ്യറെയിൽ വേ വ്യക്തമാക്കുന്നത്. ജനുവരിയോടെ യാത്രാസമയം രണ്ട മണിക്കൂറോലം ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നിലവിൽ മുംബൈ-ഡൽഹി രാജധാനി എക്സ്‌പ്രസിന്റെ ഏറ്റവും കൂടിയവേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഇത് 140 കിലോമീറ്ററാക്കാനാണ് ഇപ്പോൾ ശ്രമം.

വൈകീട്ട് അഞ്ചുമണിക്ക് മുംബൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വണ്ടി ഇപ്പോൾ അടുത്ത ദിവസം രാവിലെ 8.30-നാണ് ഡൽഹിയിൽ എത്തുന്നത്. മുംബൈ സെൻട്രലിൽ നിന്ന് ദഹാനു സ്റ്റേഷൻവരെ ശരാശരി 110 കിലോമീറ്റർ വേഗത്തിലാണ് വണ്ടി ഓടുന്നത്. മുംബൈയിൽ ലോക്കൽ ട്രെയിൻ ഓടുന്ന അതേപാതയിലാണ് ഈ വണ്ടിയും ഓടുന്നത് എന്നതുകൊണ്ട് ഇവിടെ വേഗം വർധിപ്പിക്കാൻ കഴിയില്ല.

ദഹാനു മുതൽ രത്ലം ജങ്ഷൻവരെ 120 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. ഇത് ശരാശരി 130 കിലോമീറ്ററിലേക്ക് ഉയർത്തും. രത്ലം മുതൽ പൽവേൽവരെയാണ് ഈ വണ്ടിക്ക് ഏറ്റവും കൂടിയവേഗം. മണിക്കൂറിൽ ശരാശരി 130 കിലോമീറ്റർ. ഇത് 140 കിലോമീറ്ററിലേക്ക് ഉയർത്തും. അതോടെ യാത്രാസമയം രണ്ടുമണിക്കൂറോളം കുറയ്ക്കാൻ കഴിയുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.

തിരക്കുള്ള സമയത്ത് ലോക്കൽ ട്രെയിനുകൾ നാലുമിനിറ്റ് ഇടവേളകളിൽ ഓടുന്നതിനാൽ മുംബൈയിൽനിന്ന് വണ്ടിക്ക് വൈകി പുറപ്പെടാനാവില്ല. അതിനാൽ ഡൽഹിയിൽ രണ്ടുമണിക്കൂർ നേരത്തെ എത്തുകയെന്നതാണ് ഇപ്പോൾ ആലോചിക്കുന്നത്. അതിരാവിലെ ഡൽഹിയിൽ ഏറെവണ്ടികൾ എത്തുന്നതിനാൽ അവിടെയും പല തടസ്സങ്ങളുണ്ട്. പുതിയസമയം ക്രമീകരിക്കുന്നത് അതൊക്കെ മറികടന്നുകൊണ്ടുവേണം. ജനുവരിയിൽ ഡൽഹിയിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും പരിഗണിക്കണിക്കേണ്ടതുണ്ട്.

ഘട്ടംഘട്ടമായി മുംബൈ-ഡൽഹി രാജധാനിയാത്ര 10 മണിക്കൂറാക്കി ചുരുക്കുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. ഇതിനായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വണ്ടി ഓടിക്കേണ്ടിവരും. ഇതിനുള്ള നടപടികളും റെയിൽവേ സ്വീകരിച്ചുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP