Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിൽ പോലും പുറത്തു നിന്നുള്ള ഭക്ഷണ പദാർഥങ്ങൾ അനുവദിക്കുന്നു; തിയറ്ററിൽ എന്തുകൊണ്ട് പറ്റില്ലെന്ന് സർക്കാരിനോട് മുംബൈ ഹൈക്കോടതി  

വിമാനത്തിൽ പോലും പുറത്തു നിന്നുള്ള ഭക്ഷണ പദാർഥങ്ങൾ അനുവദിക്കുന്നു; തിയറ്ററിൽ എന്തുകൊണ്ട് പറ്റില്ലെന്ന് സർക്കാരിനോട് മുംബൈ ഹൈക്കോടതി   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വിമാനത്തിൽ പോലും പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾക്ക് അനുവദിക്കുമ്പോൾ തീയറ്ററുകളിൽ എന്തുകൊണ്ട് ഇത് പാടില്ലെന്ന് സർക്കാരിനോട് ബോബൈ ഹൈക്കോടതി. പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിലെ സുരക്ഷാ പ്രശ്‌നം എന്താണെന്ന് സർക്കാർ വിശദമാക്കണമെന്ന് കോടതി ചോദിച്ചു. പൊതു സ്ഥലങ്ങളിൽ തീയറ്ററുകൾ ഒഴികെ എല്ലാ സ്ഥലത്തും ജനങ്ങൾ ഭക്ഷണം കൊണ്ടുപോകുന്നതിൽ പ്രശ്‌നമില്ലെന്ന് ബോംബോ ഹൈക്കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സർക്കാരാണ് തീയേറ്ററിനുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വരുന്നതിലൂടെ സുരക്ഷാ പ്രശ്നമുണ്ടാകുമെന്ന് കോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് എന്താണ് സുരക്ഷാ പ്രശ്നമെന്ന് കോടതി ചോദിച്ചത്.

തീയേറ്ററിനുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണം നിരോധിക്കുന്നതായി നിയമങ്ങൾ ഒന്നുമില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് സർക്കാരിനോട് കോടതി മറുപടി ആരാഞ്ഞത്. പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവും അനുവദിക്കാത്ത തീയേറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും നടപടിക്കതിരെ ജിനേന്ദ്ര ബാക്സിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തീയറ്ററുകളുടെ ഈ സമീപനം മൗലിക അവകാശ ലംഘമാണെന്ന് ചൂണ്ടികാട്ടിയാണ് ജിനേന്ദ്ര ബാക്സി കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP