Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി ചുംബനത്തിനു പിന്തുണയുമായി ബോംബെ ഐഐടി വിദ്യാർത്ഥികളും ഉമ്മ വയ്ക്കും; ചുംബിക്കാൻ തയ്യാറായി അദ്ധ്യാപകരും: ചുംബനോത്സവം പടരുന്നത് ഇങ്ങനെ

കൊച്ചി ചുംബനത്തിനു പിന്തുണയുമായി ബോംബെ ഐഐടി വിദ്യാർത്ഥികളും ഉമ്മ വയ്ക്കും; ചുംബിക്കാൻ തയ്യാറായി അദ്ധ്യാപകരും: ചുംബനോത്സവം പടരുന്നത് ഇങ്ങനെ

ചുംബന സംഭവത്തിന്റെ പ്രഭവ കേന്ദ്രമായ കോഴിക്കോട്ടെ കോഫി ഷോപ്പിൽ ഉമ്മവയ്ക്കാനെത്തുന്നവരിൽ കോഴിക്കോട് ഐ ഐ എമ്മിലേയും എൻ ഐ ടിയിലേയും വിദ്യാർത്ഥി സുഹൃത്തളുണ്ടായിരുന്നു എന്ന ആരോപണം സദാചാര വാദികൾ തെല്ലാവേശത്തോടെയാണ് ഏറ്റു പിടിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും കേരളത്തിൽ പുറത്തു നിന്നുള്ള ബുദ്ധിമാന്മാരാണെന്നതായിരിക്കാം ഇവരെ ചൊടിപ്പിച്ചത്. എന്നാൽ പൊതു സ്ഥലത്ത് ചുംബനം ശീലമല്ലാത്ത കേരളത്തിൽ ചുംബനം വൈറലായപ്പോൾ അതിന്റെ അലയൊലികൾ ലോകത്താകെ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയ്ക്കകത്തു നിന്നു തന്നെ കൊച്ചിയിലെ ചുംബന സംഗമത്തിന് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നുണ്ട്. ബോംബെ ഐഐടിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ക്യാമ്പസിൽ ഐക്യദാർഢ്യ ചുംബന സംഗമം ഇന്ന് നടത്തുന്നുണ്ട്.

70 വിദ്യാർത്ഥികളും പന്ത്രണ്ടോളം അദ്ധ്യാപകരുമാണ് പ്രശസ്തമായ ഈ കലാലയത്തിൽ ചുംബന മാഹാത്മ്യം വിളിച്ചോതി കൊച്ചിയിലെ കിസ് ഓഫ് ലൗ കൂട്ടായ്മയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. കൊച്ചിയിൽ പരിപാടി നടക്കുന്ന വൈകീട്ട് 5.30-നു തന്നെയാണ് ഇവിടെയും സംഗമം. സ്‌നേഹിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനുമുള്ള അവകാശത്തെയാണ് വലതു പക്ഷ സംഘടനകൾ നിഷേധിക്കുന്നതെന്ന് ഐഐടിയിൽ ഗവേഷക വിദ്യാർത്ഥിയായ ഉദിപ്ത ചാറ്റർജി പറയുന്നു. മോറൽ പൊലീസിങ് ഇക്കാലത്ത് അംഗീകരിക്കാനാവില്ലന്നും പൊതുസ്ഥലത്തെ ചുംബനം ഇന്ത്യയിൽ ഒരു കുറ്റ കൃത്യമല്ലെന്നും ഉദിപ്ത പറഞ്ഞു.

ബോംബെ ഐഐടിയിലെ പ്രൊഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് കളക്ടീവ്, ലെസ്‌ബിയൻ സംഘടനയായ സാഥി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പസിലും മോറൽ പൊലീസിങ് സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥിയായ രാഹുൽ മഗന്തി പറയുന്നു. 'മോറൽ ഫാസിസം എവിടെയായാലും ഞങ്ങൾ അതിനെതിരാണ്. സ്‌നേഹത്തിനൊരിടം അവകാശപ്പെട്ടു കൊണ്ട്, മോറൽ പൊലീസിങിനെതിരായ ഒരു പ്രതീകാത്മക സമരമാണ് ഞങ്ങളുടേത്,' രാഹുൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP