Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം മേയർക്കും ബാധകം; അനധികൃത പാർക്കിങ്ങിന് മുംബൈ നഗരസഭ മേയർക്കു പിഴയിട്ട് അധികൃതർ; ശിവസേന നേതാവുകൂടിയായ നേതാവ് ഔദ്യോഗികവാഹനം പാർക്ക് ചെയ്തത് വിലേ പാർലേയ്ക്കും അന്ധേരിക്കുമിടയിൽ തിരക്കേറിയ റോഡിൽ; വണ്ടി പാർക്ക് ചെയ്തിട്ടില്ലെന്നും ഇറങ്ങാൻ വേണ്ടി നിർത്തിയതെയുള്ളുവെന്നും ന്യായീകരിച്ച് നഗരപിതാവും; അടയ്‌ക്കേണ്ടി വരിക 10000ത്തോളം രൂപ

നിയമം മേയർക്കും ബാധകം; അനധികൃത പാർക്കിങ്ങിന് മുംബൈ നഗരസഭ മേയർക്കു പിഴയിട്ട് അധികൃതർ; ശിവസേന നേതാവുകൂടിയായ നേതാവ് ഔദ്യോഗികവാഹനം പാർക്ക് ചെയ്തത് വിലേ പാർലേയ്ക്കും അന്ധേരിക്കുമിടയിൽ തിരക്കേറിയ റോഡിൽ; വണ്ടി പാർക്ക് ചെയ്തിട്ടില്ലെന്നും ഇറങ്ങാൻ വേണ്ടി നിർത്തിയതെയുള്ളുവെന്നും ന്യായീകരിച്ച് നഗരപിതാവും; അടയ്‌ക്കേണ്ടി വരിക 10000ത്തോളം രൂപ

മറുനാടൻ ഡെസ്‌ക്‌

മുംബൈ:അനധികൃത പാർക്കിങ്ങിന് ഭീമൻപിഴ ചുമത്തിയ മുംബൈ നഗരസഭ കോർപ്പറേഷൻ മേയറേയും വെറുതെ വിട്ടില്ല. നോ പാർക്കിംഗിൽ വാഹനം നിർത്തിയ മേയർക്കും ഇട്ടു പിഴ. വിലേ പാർലേയിൽ നോ പാർക്കിങ് ബോർഡിന് തൊട്ടുതാഴെ ഔദ്യോഗികവാഹനം നിർത്തിയതിനാണ് നഗരപിതാവ് വിശ്വനാഥ് മഹാദേശ്വർക്ക് നഗരസഭാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പിഴ ചുമത്തിയത്.പാർക്കിങ് നിരോധിത മേഖലയിൽ തന്റെ വണ്ടി പാർക്ക് ചെയ്തിട്ടില്ലെന്നാണ് മേയർ വിശ്വനാഥ് പറയുന്നത്. ഇറങ്ങാൻവേണ്ടി ഏതാനും നിമിഷങ്ങൾ നിർത്തിയതേയുള്ളൂ. എങ്കിലും താൻ നിയമം അനുസരിക്കുമെന്നും പിഴയടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് വിലേ പാർലേയിലെ കോൽദംഗരി മേഖല സന്ദർശിക്കാൻ പോയതായിരുന്നു ശിവസേനാ നേതാവുകൂടിയായ മേയർ. അദ്ദേഹം പുറത്തിറങ്ങിയ ഉടൻ ഔദ്യോഗികവാഹനം വിലേ പാർലേയ്ക്കും അന്ധേരിക്കുമിടയിൽ തിരക്കേറിയ ഭക്ഷണശാലയ്ക്കുസമീപമുള്ള റോഡിൽ നിർത്തിയിട്ടു. വീതികുറഞ്ഞ ഈ പാത പാർക്കിങ് നിരോധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിങ് ശ്രദ്ധയിൽപ്പെട്ട ഉടനെ ട്രാഫിക് പൊലീസ് ഇക്കാര്യം മുകളിൽ അറിയിച്ചു. തിങ്കളാഴ്ച ബി.എം.സി. അധികൃതർ നടപടിയെടുക്കുകയും ചെയ്തു.

മേയർക്ക് എത്ര രൂപയാണ് പിഴ ചുമത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അനധികൃത പാർക്കിങ്ങിനുള്ള വർധിപ്പിച്ച പിഴ ജൂലായ് ഏഴിനാണ് മുംബൈ നഗരത്തിൽ പ്രാബല്യത്തിൽ വന്നത്. പുതിയ നിരക്കുപ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 5,000 രൂപ വരെയും കാറുകൾക്ക് 10,000 രൂപ വരെയും വലിയ വാഹനങ്ങൾക്ക് 15,000 രൂപ വരെയുമാണ് പിഴ. വണ്ടികൾ കെട്ടിവലിച്ചു മാറ്റാനുള്ള കൂലിയും തുകയടയ്ക്കാൻ വൈകിയാലുള്ള പിഴയും ചേരുമ്പോൾ വലിയ വാഹനങ്ങളുടെ നിരക്ക് 23,250 രൂപ വരെയായി ഉയരും.

മേയറിൽനിന്ന് ചുരുങ്ങിയത് 10,000 രൂപ പിഴയീടാക്കണമെന്ന് എൻ.സി.പി. നേതാവ് ജയന്ത് പാട്ടീൽ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ 26 അംഗീകൃത പാർക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ വർധിച്ച പിഴ ഏർപ്പെടുത്തിയിട്ടുള്ളത്. ഘട്ടം ഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. നിർത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴസംഖ്യ തീരുമാനിക്കുക. ഈ സ്ഥലങ്ങളിൽ നഗരസഭ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP