Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന്റെ ജീവിതപങ്കാളിയായി വരനെ തേടി ഒരമ്മ; സ്വവർഗാനുരാഗിയായ യുവാവിനുവേണ്ടി പരസ്യം നൽകിയ അമ്മയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയടി

മകന്റെ ജീവിതപങ്കാളിയായി വരനെ തേടി ഒരമ്മ; സ്വവർഗാനുരാഗിയായ യുവാവിനുവേണ്ടി പരസ്യം നൽകിയ അമ്മയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയടി

മുംബൈ: മകനു വരനെ തേടി ഒരമ്മയുടെ വിവാഹ പരസ്യം. മകന് വരനോ എന്നാലോചിച്ച് തലപുകയ്ക്കണ്ട. സ്വവർഗാനുരാഗിയായ മകനുവേണ്ട ജീവിത പങ്കാളിയെ തേടിയിറങ്ങിയ അമ്മയ്ക്ക് സോഷ്യൽ മീഡിയ പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും എൽജിബിടി ആക്ടിവിസ്റ്റുമായ ഹരീഷ് അയ്യർക്കു വേണ്ടിയാണ് അമ്മ പത്മ അയ്യർ വരനെ തേടുന്നത്. മകന്റെ ലൈംഗിക താത്പര്യങ്ങളെ പൂർണ്ണമായി മനസിലാക്കിയും അംഗീകരിച്ചുമാണ് മകന് വരനെ തേടി വിവാഹപരസ്യം നൽകുക എന്ന വേറിട്ട തീരുമാനത്തിൽ ഈ അമ്മ എത്തിച്ചേർന്നത്.

മുംബൈയിലെ എൽജിബിടി കമ്മ്യൂണിറ്റിയിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഹരീഷ്. മകനു വേണ്ടി 25നും 40നും മധ്യേ പ്രായമുള്ള മൃഗസ്‌നേഹിയും സസ്യാഹാരിയുമായ വരനെ ആവശ്യമുണ്ടെന്നാണ് പത്മ അയ്യർ പരസ്യം നൽകിയത്. ജാതി പ്രശ്‌നമല്ലെന്നും പരസ്യത്തിൽ പറയുന്നുണ്ട്.

മകനായ ഹരീഷ് അയ്യർക്ക് വേണ്ടി ഇന്നലെയാണ് പത്മ അയ്യർ വിവാഹപരസ്യം നൽകിയത്. ഒരു സ്വവർഗ്ഗാനുരാഗിയുടെ അമ്മ കാണിച്ച ഈ ധൈര്യത്തിന് സോഷ്യൽ മീഡിയ പിന്തുണയും നൽകിയിരിക്കുകയാണ്. 36കാരനായ ഹരീഷിന് അനുയോജ്യനായ വരനെ ലഭിക്കുമോ എന്ന ആശങ്കയിലാണ് 58കാരിയായ പത്മ. തനിക്ക് വയസ്സേറി വരികയാണെന്നും ലോകത്തോട് വിട പറയും മുമ്പ് മകന് പറ്റിയ പങ്കാളിയെ, പുരുഷ പങ്കാളിയെ കണ്ടെത്തണമെന്നുമാണ് പത്മ പറഞ്ഞത്.

സമാന ചിന്താഗതിയുള്ളവരുമായി ചേർന്ന് സ്വവർഗ്ഗാനുരാഗികൾക്കായി ഒരു വിവാഹ ഫോറം ആരംഭിക്കണമെന്ന് നേരത്തെ പത്മ പദ്ധതിയിട്ടിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ മകന്റെ സന്തോഷത്തെ കരുതി പത്മ മുൻകൈ എടുത്ത് വിവാഹപരസ്യം നൽകുകയായിരുന്നു.

സ്വവർഗ്ഗാനുരാഗിയായ കുട്ടിയുടെ മാതാപിതാക്കളുടെ ആശങ്കകൾ മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് വിമർശകരോട് പത്മയ്ക്കുള്ള മറുപടി. സോഷ്യൽ മീഡിയയിൽ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്നലെ തന്നെ ഹരീഷിന് ചില ആലോചനകൾ വരികയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

അയ്യർ കുടുംബത്തിന് വലിയ പ്രതീക്ഷയാണ് പരസ്യത്തിന് ലഭിക്കുന്ന മികച്ച പ്രതികരണം നൽകിയിരിക്കുന്നത്. പറ്റിയ ആലോചന ശരിയായാൽ സാമുദായിക ആചാര പ്രകാരം വിവാഹം നടത്താനാണ് ഹരീഷിന്റെ തീരുമാനം. എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും ഉള്ള മികച്ച ആചാരങ്ങളോടെയായിരിക്കും തന്റെ വിവാഹമെന്നും എന്നാൽ അതെല്ലാം വരന്റെ താത്പര്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും നിശ്ചയിക്കുകയെന്നും ഹരീഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP