Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗികാരോപണ കേസിൽ വിവാദ ആൾ ദൈവം രാധേ മായ്‌ക്കെതിരെ എഫ്‌ഐആർ; നടപടി ചലച്ചിത്ര താരം ഡോളി ബിന്ദ്രയുടെ പരാതിയിൽ

ലൈംഗികാരോപണ കേസിൽ വിവാദ ആൾ ദൈവം രാധേ മായ്‌ക്കെതിരെ എഫ്‌ഐആർ; നടപടി ചലച്ചിത്ര താരം ഡോളി ബിന്ദ്രയുടെ പരാതിയിൽ

മുംബൈ: ലൈംഗിക ആരോപണ കേസിൽ വിവാദ ആൾദൈവം രാധേ മായ്‌ക്കെതിരെ മുംബൈ പൊലീസിന്റെ എഫ്‌ഐആർ ഇട്ടു. ടെലിവിഷൻ-ചലച്ചിത്ര താരം ഡോളി ബിന്ദ്രയുടെ പരാതിയിലാണ് ആൾദൈവത്തിനെതിരെ പൊലീസ് കേസെടുത്തതത്. ലൈംഗികമായി അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് രാധേ മായ്‌ക്കെതിരെ ഡോളി ബിന്ദ്ര നൽകിയ പരാതിയിൽ ഉള്ളത്.

രാധേ മായുടെ കുടുംബാംഗങ്ങളും അനുയായികളുമായ പന്ത്രണ്ടിലധികം പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാധേ മാ കാരണം പലപ്പോഴും അപമാനിതയാകേണ്ടി വന്നിട്ടുണ്ടെന്ന് ഡോളി ബിന്ദ്ര പറയുന്നു. മകനും മരുമക്കളും മോശമായി പെരുമാറി. പുരുഷ അനുയായികളുമായി ബന്ധപ്പെടണമെന്ന് രാധേ മാ ഡോളിയെ നിർബന്ധിച്ചു. ഈ കേസിൽ ഉടൻ തന്നെ രാധേ മായ്ക്ക് സമൻസ് അയയ്ക്കും.

കഴിഞ്ഞ മാസം സ്ത്രീധന പീഡനക്കേസിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. അതിൽ ബോംബെ ഹൈക്കോടതിയിൽ നിന്നു ഇവർ ജാമ്യം നേടി. അഭിഭാഷകരായ ഫാൽഗുനി ബ്രാംഭട്ടും അശോക് രാജ്പുത്തും നേരത്തെ തന്നെ രാധേ മായ്‌ക്കെതിരെ പരാതിപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP