Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലിയഭട്ട് കൊക്കെയ്‌നാണ്, കത്രീന ഹെറോയിനും പ്രിയങ്ക ചോപ്ര എൽഎസ്ഡിയും; സുൽത്താൻ വൈകുമെന്നു പറയുന്നതും മയക്കുമരുന്നു ഡീലിലെ കോഡ് ഭാഷ; പിടിക്കപ്പെടാതിരിക്കാൻ ആധോലോകം കളിക്കുന്ന പുതിയ നമ്പറുകൾ വെളിപ്പെടുത്തി മുംബൈ പൊലീസ്

ആലിയഭട്ട് കൊക്കെയ്‌നാണ്, കത്രീന ഹെറോയിനും പ്രിയങ്ക ചോപ്ര എൽഎസ്ഡിയും; സുൽത്താൻ വൈകുമെന്നു പറയുന്നതും മയക്കുമരുന്നു ഡീലിലെ കോഡ് ഭാഷ; പിടിക്കപ്പെടാതിരിക്കാൻ ആധോലോകം കളിക്കുന്ന പുതിയ നമ്പറുകൾ വെളിപ്പെടുത്തി മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരങ്ങളുടെ പേരും സിനിമാ ഡയലോഗുകളുമൊക്കെ മയക്കുമരുന്നു കടത്തിന് അധോലോക മാഫിയകൾ ഉപയോഗിക്കുന്നതായി മുംബൈ ക്രൈംബ്രാഞ്ച് പൊലീസിന്റെ വെളിപ്പെടുത്തൽ. ഫോൺ സംഭാഷണങ്ങളിലടക്കം താരങ്ങളുടെ പേരും സിനിമാ സംഭാഷണങ്ങളും ഉപയോഗപ്പെടുത്തുന്നത് മയക്കുമരുന്നു ഡീലുകൾ കണ്ടുപിടിക്കപ്പെടാതിരിക്കാനാണ്.

കൊക്കയ്ൻ കടത്തിന് ആലിയ ഭട്ടിന്റെ പേരാണ് കോഡ് നേമായി ഉപയോഗിക്കുകന്നത്. ഓപിയ(കറുപ്പ്)ത്തിന് കങ്കണ, ഹെറോയിൻ- കത്രീനകൈഫ്, എൽഎസ്ഡി- പ്രിയങ്ക ചോപ്ര, ഹാഷിഷ്- അനുഷ്‌ക ശർമ, സിങ്‌പെഡ്ലെർ-രൺവീർ, ഹോസ്റ്റ്- രൺബീർ, എക്റ്റസി-നർഗിസ് എന്നങ്ങനെയാണ് താരങ്ങളുടെ പേര് ഉപയോഗപ്പെടുത്തുന്നത്.

ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പണ്ടും വാർത്തകൾ വന്നിട്ടുണ്ട്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സിനിമാബന്ധങ്ങളും ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ മയക്കുമരുന്നു മാഫിയ ബോളിവുഡിനെ തങ്ങളുടെ കച്ചവടങ്ങൾ കണ്ടുപിടിക്കപ്പെടാതിരിക്കാൻ വ്യത്യസ്ഥമായി ഉപയോഗപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

പലപ്പോഴും ഫോൺ സംഭാഷണങ്ങളിൽ ആണ് ഇത്തരം പേരുകൾ ഡ്രഗ് ഡീൽസിനായി മാഫിയകൾ പറയുന്നത്. 'സുൽത്താൻ എപ്പോഴും വൈകിയാണ് എത്തുന്നത്, സുൽത്താൻ ബോക്‌സ്ഓഫീസിൽ ഹിറ്റായിരുന്നു' ഇവയൊക്കെ മയക്കുമരുന്നു കടത്തലിന്റെ കോഡ് ഭാഷയാണ്.

ഇത്തവണത്തെ പുതുവത്സരാഘോഷ പരിപാടിക്കും ഇത്തരം കോഡ് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം പൊടിപൊടിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇത്തരം കോഡ് ഉപയോഗം മൂലം ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP