Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ നിലയിൽ ഡൽഹിയിൽ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി ജയ്പൂരിൽ നിന്നും സംഘം ചേർന്നു തട്ടിക്കൊണ്ടു പോയി; അച്ഛനിൽ നിന്നും പണം കൈപറ്റിയ ശേഷം മകന്റ ശരീരം കഷണങ്ങളാക്കി; ദുരൂഹത വിടാതെ ദുഷ്യന്തിന്റെ കൊലപാതകം

യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ നിലയിൽ ഡൽഹിയിൽ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി ജയ്പൂരിൽ നിന്നും സംഘം ചേർന്നു തട്ടിക്കൊണ്ടു പോയി; അച്ഛനിൽ നിന്നും പണം കൈപറ്റിയ ശേഷം മകന്റ ശരീരം കഷണങ്ങളാക്കി; ദുരൂഹത വിടാതെ ദുഷ്യന്തിന്റെ കൊലപാതകം

മറുനാടൻ മലയാളി ഡസ്‌ക്‌

ജയ്പുർ: യുവാവിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ ഡൽഹിയിൽ. ജയ്പുർ സ്വദേശിയായ ദുഷ്യന്ത് ശർമ (29) യുടെ ശരീരമാണ് വെട്ടുമുച്ച് കഷങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രിയ സേത്ത് (27), ദീക്ഷന്ത് കമ്ര (25), ലക്ഷ്യ വാലിയ (26) എന്നിവരെ ജയ്പുർ പൊലീസ് അറസ്റ്റുചെയ്തു.

സോ്യൽ മീഡിയയിലൂടെയാണ് ദുഷ്യന്ത് പ്രിയ സേത്തിനെ പരിചയപ്പെട്ടത്. പ്രിയയും കൂട്ടുകാരും ചേർന്ന് ബുധനാഴ്ചയാണ് ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയത്. ഇയാളെ ജയ്പുരിനടുത്തുള്ള ബജാജ് നഗറിലെ വാടകക്കെട്ടിടത്തിൽ ബന്ദിയാക്കുയായിരുന്നു. ദുഷ്യന്തിന്റെ എടിഎം കാർഡ് കൈവശപ്പെടുത്തിയ യുവതി ഇയാളുടെ അച്ഛനെ ഫോണിൽ വിളിച്ച് മോചനദ്രവ്യമായി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. തുർന്ന് ദുഷ്യന്തിന്റെ അച്ഛൻ മകന്റെ അക്കൗണ്ടിൽ മൂന്നുലക്ഷം രൂപ നിക്ഷേപിച്ചു. യുവതിയും സംഘവും ഇതിൽനിന്ന് 20,000 രൂപ പിൻവലിക്കുകയായിരുന്നു.

പണം എത്തിയ ശേഷം യുവാവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കികുകയായിരുന്നുവെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആസ് മുഹമ്മദ് പറഞ്ഞു. പിടിയിലായവർ വേറെയും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എന്നാൽ ദുഷ്യന്തിന്റെ ശരീരം ഡൽഹിയിൽ എങ്ങനെയെത്തിയെന്നതും കൊലപാതകത്തിന്റെ കാരണവും ദുരൂഹമായി തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP