1 usd = 72.19 inr 1 gbp = 95.19 inr 1 eur = 84.88 inr 1 aed = 19.65 inr 1 sar = 19.25 inr 1 kwd = 238.47 inr

Sep / 2018
21
Friday

ലോറി ഡ്രൈവർമാരെ കൊല്ലുന്നത് എന്തിനെന്ന ചോദ്യത്തിന് ആദ്യ മറുപടി പൊട്ടിച്ചിരി മാത്രം!; തയ്യൽക്കാരനായ യുവാവ് 2010 മുതൽ നടത്തി വന്നത് 33ൽ അധികം കൊലപാതകങ്ങൾ; ഡ്രൈവർമാർ അനുഭവിക്കുന്നത് ദുരിതപൂർണ്ണമായ ജീവിതമാണെന്നും അവർക്ക് മോക്ഷം നൽകാനാണ് വധിക്കുന്നതെന്നും പൊലീസിന് മൊഴി നൽകി പ്രതി

September 12, 2018 | 08:50 PM IST | Permalink



ലോറി ഡ്രൈവർമാരെ കൊല്ലുന്നത് എന്തിനെന്ന ചോദ്യത്തിന് ആദ്യ മറുപടി പൊട്ടിച്ചിരി മാത്രം!; തയ്യൽക്കാരനായ യുവാവ് 2010 മുതൽ നടത്തി വന്നത് 33ൽ അധികം കൊലപാതകങ്ങൾ;  ഡ്രൈവർമാർ അനുഭവിക്കുന്നത് ദുരിതപൂർണ്ണമായ ജീവിതമാണെന്നും അവർക്ക് മോക്ഷം നൽകാനാണ് വധിക്കുന്നതെന്നും പൊലീസിന് മൊഴി നൽകി പ്രതി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മാൻഡിദീപിലെ തയ്യൽക്കട നടത്തുന്ന യുവാവ് സാധുവും അധ്വാനിയുമായിരുന്നു. പകൽ തയ്യൽക്കട നടത്തുന്നെങ്കിലും ഇയാളുടെ ഉള്ളിൽ ക്രൂരനായ ഒരു മനുഷ്യനുണ്ടായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. മധ്യപ്രദേശിന്റെ പല സ്ഥലങ്ങളിലായി 2010 മുതൽ 33ൽ അധികം കൊലപാതങ്ങളാണ് ഇയാൾ നടത്തിയത്. കൊലപാതകി ആരെന്നോ, എന്തിനു വേണ്ടിയെന്നോ തിരിച്ചറിയാനാകാത്ത നിഷ്ഠൂര ഹത്യകൾ. അമരാവതിയിലായിരുന്നു അക്കൂട്ടത്തിലെ ആദ്യ കൊല, തൊട്ടുപിറകെ നാസിക്കിലും. പിന്നെ കൊലപാതകങ്ങളുടെ ഒരു പരമ്പരയാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ അരങ്ങേറിയത്. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബിഹാറിലും അടക്കം തുടർച്ചയായ കൊലപാതകങ്ങൾ.

വ്യത്യസ്തമായ ഇടങ്ങളിൽ അജ്ഞാതൻ നടത്തുന്ന ഇത്തരം കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു ഘടകമേ ഉണ്ടായിരുന്നുള്ളൂ- കൊല്ലപ്പെട്ടവരെല്ലാം ലോറി ഡ്രൈവർമാരോ ക്ലീനർമാരോ ആയിരുന്നു. കൊലപാതകങ്ങൾ തമ്മിലുള്ള സമാനതകളും സാഹചര്യ തെളിവുകളും മുൻനിർത്തി പൊലീസ് പല വഴിക്കും അന്വേഷണം നടത്തി. പലരെയും സംശയിച്ചു. എന്നാൽ കൊലയാളിയിലേക്ക് എത്താനായില്ല.

അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസിനു ചില തുമ്പുകൾ ലഭിക്കുന്നത്. കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ പിൻതുടർന്ന പൊലീസ് ഒടുവിൽ എത്തിച്ചേർന്നത് ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള ഒരു വനപ്രദേശത്താണ്. പ്രതിയെന്നു സംശയിക്കുന്ന ആൾ കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘത്തിലെ വനിതാ എസ്‌പി നടത്തിയ ധീരമായ നീക്കത്തിനൊടുവിലാണ് ആദേശ് ഘാമ്ര പിടിയിലാകുന്നത്.

അടുത്തിടെ രണ്ട് ലോറി ഡ്രൈവർമാർ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘാംഗവും ഭോപ്പാൽ സിറ്റി എസ്‌പിയുമായ ബിട്ടു ശർമയാണ് ആദേശ് ഘാമ്രയെ പിടികൂടിയത്. എന്നാൽ തങ്ങൾ പിടികൂടിയത് കഴിഞ്ഞ എട്ടു വർഷമായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസിനെ വട്ടംകറക്കിയ പരമ്പര കൊലയാളിയെ ആണെന്ന് ബിട്ടു ശർമയ്ക്കോ അന്വേഷണ സംഘത്തിന്റെ തലവനായ എസ്‌പി ലോധ രാഹുൽ കുമാറിനോ അറിയില്ലായിരുന്നു. എന്നാൽ പിടിയിലായ പ്രതിക്ക് താൻ ചെയ്ത കൊലപാതകങ്ങൾ എണ്ണിയെണ്ണി ഏറ്റു പറയാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ഭോപ്പാലിലെ പാവം തയ്യൽക്കാരനിൽനിന്ന് പൊലീസിനു ലഭിച്ച വിവരങ്ങൾ ആരെയും സ്തംഭിപ്പിക്കുന്നതായിരുന്നു. താൻ 30 കൊലപാതകങ്ങൾ നടത്തിയിട്ടുള്ളതായി അയാൾ പൊലീസിനോട് സമ്മതിച്ചു. ചോദ്യംചെയ്യൽ തുടരുന്നതിനിടയിൽ താൻ മൂന്നു കൊലപാതകങ്ങൾക്കൂടി നടത്തിയതായി അയാൾ ഏറ്റുപറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ രാമൻ രാഘവൻ കഴിഞ്ഞാൽ കൊലപാതകങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനം അങ്ങനെ ആദേശ് ഘാമ്ര എന്ന തയ്യൽക്കാരനിലെ കൊലയാളിയുടെ പേരിലായി.

നാൽപ്പത്തെട്ടുകാരനായ ആദേശ് ഘാമ്ര എല്ലാവരോടും ഊഷ്മളമായും സൗഹാർദപൂർവവും പെരുമാരുന്ന മാന്യനായ വ്യക്തിയായിരുന്നെന്ന് ഭോപ്പാൽ ഡിഐജി ധർമേന്ദ്ര ചൗധരി പറയുന്നു. ലോറി ഡ്രൈവർമാരുമായി സൗഹൃദത്തിലാകുന്ന ഇയാൾ അവരെ തന്ത്രപരമായി കെണിയിൽ പെടുത്തും. മദ്യം നൽകി അവരെ ബോധം കെടുത്തും. വേണ്ടിവന്നാൽ മദ്യത്തിൽ വിഷം ചേർക്കുകയും ചെയ്യും. പിന്നീട് അവരുടെ വസ്ത്രം പൂർണമായും നീക്കംചെയ്യും. ഇരയുടെ മൃതദേഹം പൊലീസ് പെട്ടെന്ന് തിരിച്ചറിയാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. ഡ്രൈവർമാരുടെ ശരീരം കയർ ഉപയോഗിച്ച് കെട്ടിയിടും. ശേഷം, അനുയോജ്യമായ സ്ഥലത്തെത്തി ശരീരം പാലത്തിൽനിന്ന് താഴേക്ക് വലിച്ചെറിയും. അല്ലെങ്കിൽ കൊക്കയിൽ തള്ളും. ഇതായിരുന്നു കൊലപാതക രീതി.

അയാൾക്ക് ചില സഹായികളും ഉണ്ടായിരുന്നു. ആദേസ് ഘാമ്ര കൊല നടത്തുന്ന സമയത്ത് ലോറിയിലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയാണ് സഹായികളുടെ പതിവ്. ഈ സഹായികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.താൻ ചെയ്ത കാര്യങ്ങളിൽ യാതൊരു കുറ്റബോധവും പ്രതിക്കുണ്ടായിരുന്നില്ലെന്നും ചോദ്യംചെയ്യലിനോട് നന്നായി സഹകരിച്ചതായും അന്വേഷണോദ്യോഗസ്ഥർ പറയുന്നു. താൻ കൊലചെയ്ത ആളുകളെക്കുറിച്ചും കൊലപാതകം നടത്തിയ രീതിയെക്കുറിച്ചും വ്യക്തമായ ഓർമ അയാൾക്കുണ്ടായിരുന്നു. ഇര അവസനമായി കഴിച്ച ഭക്ഷണം, എവിടെവച്ചാണ് ഭക്ഷണം കഴിച്ചത്, അവർ ധരിച്ചിരുന്ന വസ്ത്രം, കൊല നടത്തിയത് എവിടെവെച്ച്, മൃതദേഹം ഉപേക്ഷിച്ചത് എവിടെ എന്നിങ്ങനെ കൊലപാതകത്തിന്റെ ചെറിയ വിശദാംശങ്ങൾ പോലും അയാൾ പൊലീസിനോട് വിവരിച്ചു. ഇയാൾ പറഞ്ഞ കാര്യങ്ങളെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി കൃത്യമായി ചേർന്നു പോകുന്നതാണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

എന്തിനാണ് എപ്പോഴും ലോറി ഡ്രൈവർമാരെ കൊല്ലുന്നതെന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയാണ് എപ്പോഴും ആദേശ് ഘാമ്രയുടെ ആദ്യ മറുപടിയെന്ന് കൂട്ടു പ്രതി ജയകരൻ പൊലീസിനോട് പറഞ്ഞു. വീണ്ടും ചോദിച്ചാൽ ലോറി ഡ്രൈവർമാർക്ക് മോക്ഷം നൽകാനാണ് താൻ വരെ കൊലപ്പെടുത്തുന്ന് അയാൾ പറയും. അവർ വളരെ ദുരിതപൂർണമായ ജീവിതമാണ് ജീവിക്കുന്നത്. ഞാൻ അവർക്ക് മുക്തി നൽകുന്നു. വേദനകളിൽനിന്ന് മോചനം നൽകുന്നു- അയാൾ പറയും.

ഒരു പരമ്പര കൊലയാളിയായിരുന്ന തങ്ങളുടെ അയൽവാസിയായ ആദേശ് ഘാമ്ര എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് മാൻഡിദീപിലെ അയാളുടെ പരിചയക്കാർ പറയുന്നു. വളരെ ശാന്തനും മാന്യമായി പെരുമാറുന്നയാളും ആയിരുന്നു ആദേശ് ഘാമ്ര. 33 പേരുടെ ജീവനെടുത്ത കൈകളാണ് അയാളുടേതെന്ന് അംഗീകരിക്കാൻ തങ്ങൾക്കിപ്പോഴും സാധിച്ചിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു.പല പരമ്പര കൊലപാതകികളെയും പോലെ രോഗാതുരമായ മാനസികാവസ്ഥയാണ് ആദേശ് ഘാമ്രയെയും കൊലയാളിയാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

ഇത്തരം കൊലപാതകത്തിൽ ആദേശ് ഘാമ്രയ്ക്ക് പ്രചോദനമായത് അശോക് ഘാമ്ര എന്ന ഒരു പരമ്പര കൊലയാളിയാണ്. 2010ൽ അറസ്റ്റിലായ ഇയാൾ 100 കൊലപാതകങ്ങൾ നടത്തിയതായി പൊലീസിനോട് സമ്മതിച്ചിരുന്നു. ലോറി ഡ്രൈവർമാർതന്നെയായിരുന്നു ഇയാളുടെയും ഇര. പിന്നീട് ഇയാൾ പൊലീസ് പിടിയിൽനിന്ന് രക്ഷപ്പെട്ടു. അതിനു ശേഷം ഇതുവരെ ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല. അശോക് ഘാമ്രയാണ് കൊലപാതകങ്ങൾ നടത്താൻ തനിക്ക് മാതൃകയെന്ന് ആദേശ് ഘാമ്ര പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേണു ബാലകൃഷ്ണനും വിനു വി ജോണും ജീവിച്ചിരിപ്പുണ്ടോ ഈ നാട്ടിൽ....; സോളാർ കേസ് എന്തായി ഒന്നു പറയണേ സാറുമ്മാരെ.... 6വർഷമായി അനുഭവിക്കുന്നു .....ഞാനും എന്റെ കുടുംബവും.......എടാ നാറികളെ നിങ്ങൾക്കും ഉണ്ടാട കുടുംബം........; ഒടുവിൽ മൗനം വെടിഞ്ഞ് സോളാറിൽ പ്രതികരണവുമായി ടെനി ജോപ്പനും; ഉമ്മൻ ചാണ്ടിയുടെ മുൻ വിശ്വസ്തന്റെ പ്രതികരണം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ; അഴിക്കുള്ളിലാകാതിരിക്കാൻ ധൃതിപിടിച്ചുള്ള ജാമ്യാപേക്ഷ നൽകാനുള്ള ശ്രമങ്ങളുമായി ബിഷപ്പിന്റെ അഭിഭാഷകർ; പഞ്ചാബിലെ അഭിഭാഷകരെയും ജലന്ധർ പൊലീസിനെയും അറസ്റ്റു വിവരം അറിയിച്ചു; മൂന്നാം ദിവസം ചോദ്യം ചെയ്യലിനും ശേഷം കുറവിലങ്ങാട്ടെ മഠത്തിൽ എത്തി കന്യാസ്ത്രീയുടെ മൊഴിയും എടുത്ത് പീഡനം ഉറപ്പിച്ച ശേഷം മെത്രാന്റെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്; അൽപ്പ സമയത്തിനകം എസ് പി മാധ്യമങ്ങളെ കാണും
'രണ്ട് കുട്ടികളുടെ അമ്മയായിട്ടും തന്നെ വിവാഹം കഴിക്കണമെന്ന് അയാൾ നിർബന്ധിച്ചു'; കാമുകനെന്ന് അവകാശപ്പെട്ടിരുന്ന യുവാവ് ഷൂട്ടിങ് ലൊക്കേഷനിലെത്തി ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് സീരിയൽ താരം നിലാനി; കാമുകൻ ആത്മഹത്യ ചെയ്തത് നിലാനിയുമായുള്ള സ്വകാര്യ രംഗങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം
സ്‌നേഹകാലത്തെ സ്വകാര്യ നിമിഷങ്ങൾ പോലും മൊബൈലിൽ പകർത്തി; പ്രണയം തകർന്നതോടെ പ്രതികാരം മൂത്തു; കാമുകിയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും അയച്ചു കൊടുത്ത് പണി ചോദിച്ചു വാങ്ങി; പെൺകുട്ടിയുടെ പരാതിയിൽ കുടുങ്ങിയത് കുറ്റിച്ചൽ ലൂർദ്മാതാ കോളേജിലെ വിദ്യാർത്ഥി ആനന്ദ് ബാബു; ലാബിൽ നടന്ന അതിക്രമത്തിൽ കോളേജും പ്രതിക്കൂട്ടിൽ
കന്യാസ്ത്രീകളുടെ പ്രതിഷേധത്തിന് പിന്നിൽ ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികൾ; സമരത്തിന് പിന്നിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങൾ; വർഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും കോടിയേരി; മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് സമരസമിതിയും
അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആവശ്യത്തിലേറെ തെളിവ് ലഭിച്ചു കഴിഞ്ഞു; മൊഴികളിലെ വൈരുദ്ധ്യവും ചോദ്യങ്ങൾക്ക് മുമ്പിലെ നിശബ്ദതയും ഓർമ്മയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും ഒക്കെ കുറ്റത്തിലേക്കുള്ള വിരൽ ചൂണ്ടലെന്ന് തന്നെ വ്യക്തമാക്കി പൊലീസ്; പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കണ്ണീരും കുരിശ് മുറുകെ പിടിത്തവും ഒക്കെ നടത്തി നാടകം തുടർന്ന് ഫ്രാങ്കോ; അന്വേഷണം ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാൻ ഒരുക്കമാണെങ്കിലും മടിച്ച് നിൽക്കുന്നത് കോട്ടയം എസ് പി
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം