Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ.ഐ.എ ഉദ്യോഗസ്ഥന്റെ കൊല; ബന്ധു അറസ്റ്റിൽ; കൊലപാതക കാരണം വ്യക്തി വിരോധം

എൻ.ഐ.എ ഉദ്യോഗസ്ഥന്റെ കൊല; ബന്ധു അറസ്റ്റിൽ; കൊലപാതക കാരണം വ്യക്തി വിരോധം

സഹാസ്പൂർ: എൻ.ഐ.എ ഉദ്യോഗസ്ഥൻ തൻസിൽ അഹമദ്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധു രഹാൻ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വ്യക്തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും തൻസീലിനോടുള്ള വിരോധം വെളിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നത് താനാണെന്ന് രഹാൻ സമ്മതിച്ചിട്ടുണ്ട്. സുഹൃത്തായ മുനീറാണ് ഒപ്പമുണ്ടായിരുന്നത്. മുനീറാണ് വെടിയുതിർത്തത് 32 ബോർ റിവോൾവറും .9 എംഎം പിസ്റ്റളും ഉപയോഗിച്ചാണ് വെടിയുതിർത്തത്. തൻസീലിനെ 21 തവണയാണ് പ്രതികൾ വെടിവച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫർസാനക്ക് മൂന്നു തവണയും വെടിയേറ്റു. മുനീർ ഒരു വാടകകൊലയാളിയാണെന്നും സൂചനയുണ്ട്. ഇയാൾക്കു വേണ്ടി അന്വേഷണം തുടരുകയാണ്.

തൻസിലിന്റെ സഹോദരിയുടെ ഭർത്താവിന്റെ മരുമകനാണ് രഹാൻ. സ്വത്തുതർക്കത്തെ തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ല. തന്റെ കുടുംബത്തെ തൻസീൽ പല തവണ അപമാനിച്ചിരുന്നുവെന്നും പ്രതി മൊഴി നൽകി.

ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരം ഉപയോഗിച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന സമയത്ത് ഇരുവരും സംഭവ സ്ഥലത്തെത്തിയതിന് മൊബൈൽ ഫോൺ വിവരങ്ങളും തെളിവാണെന്ന് പൊലീസ് പറഞ്ഞു. മുനീറിന് വേണ്ടിയുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. ബിൻജോറിൽ കഴിഞ്ഞയാഴ്‌ച്ച ഒരു കല്ല്യാണത്തിന് പോയി മടങ്ങും വഴിയാണ് അക്രമികൾ തൻസീലിനും ഭാര്യക്കും നേരെ വെടിയുതിർത്തത്. ബിൻജോറിൽ വച്ചാവാം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി വാർത്തകളുണ്ടായിരുന്നു. കൊലപാതകത്തിനു പിന്നിൽ തീവ്രവാദി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പത്താൻകോട്ട് അന്വേഷണ സംഘത്തിൽ തൻസിൽ അഹമ്മദ് അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP