Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം; തമിഴ് യുവനടി അറസ്റ്റിൽ

നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം; തമിഴ് യുവനടി അറസ്റ്റിൽ

ചെന്നൈ: നിർബന്ധിപ്പിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ തമിഴ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി ശ്രുതി ചന്ദ്രലേഖ (22)യാണ് വാഴാഴ്ച രാത്രി ബാംഗ്‌ളൂരിൽ പൊലീസിന്റെ പിടിയിലായത്.

തിരുനെൽവേലി സ്വദേശിയും ബിസിനസുകാരനുമായ റൊണാൾഡ് പീറ്റർ പ്രിൻസോ (35) യാണ് കൊല്ലപ്പെട്ടത്. നീലച്ചിത്രത്തിൽ അഭിനയിക്കാൻ ഭർത്താവ് തന്നെ നിരന്തരം നിർബന്ധിച്ചുവെന്നും അതിൽ ദേഷ്യം പൂണ്ടാണ് കൊല നടത്തിയതെന്നും ശ്രുതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പതിനാറാം വയസിൽ വിവാഹിതയായ ശ്രുതി, ആദ്യഭർത്താവ് മഞ്ജുനാഥുമായി പിരിഞ്ഞ ശേഷമാണ് സേലത്ത് വച്ച് പ്രിൻസോയുമായി പരിചയത്തിലാവുന്നത്. പ്രിൻസോയും നേരത്തെ സോന എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. പിന്നീട് പിരിഞ്ഞു. വിവാഹത്തോടെ മധുരവോയലിലേക്ക് മാറിയ പ്രിൻസോ അവിടെ സുഹൃത്തുക്കളായ ഉമാചന്ദ്രൻ, ജോൺ പ്രിൻസൺ എന്നിവരുമായി ചേർന്ന് ഒരു ഓൺലൈൻ സ്ഥാപനം തുടങ്ങി. പക്ഷേ ബിസിനസ് നഷ്ടത്തിലായതോടെ സുഹൃത്തുക്കൾ പണം തിരിച്ചു ചോദിച്ചു. തുടർന്നാണ് കടങ്ങൾ ഒഴിവാക്കാൻ ശ്രുതിയെ നീലച്ചിത്രത്തിൽ അഭിനയിപ്പിച്ച് കാശുണ്ടാക്കാൻ പ്രിൻസോ ശ്രമിച്ചത്. ഇതോടെയാണ് പ്രിൻസോയെ കൊല്ലാൻ സുഹൃത്തുക്കൾക്കൊപ്പം ശ്രുതി പദ്ധതിയിട്ടത്.

ജനുവരി 18ന് പ്രിൻസോയെ മധുരയലിലുള്ള തന്റെ വീട്ടിലേക്ക് ശ്രുതി വിളിച്ചു വരുത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി. തുടർന്ന് ഉമാചന്ദ്രൻ, പ്രിൻസൺ എന്നിവരും അവരുടെ സുഹൃത്തുക്കളുമായ ഗാന്ധിമതിനാഥൻ, വിജയ്, റഫീക് ഉസ്മാൻ എന്നിവരുടെ സഹായത്തോടെ തിരുനെൽവേലിയിലെ പാളയംകോട്ടയിൽ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം പ്രിൻസോയുടെ 75 ലക്ഷം വരുന്ന സ്വത്തുക്കൾ ശ്രുതിയും സുഹൃത്തുക്കളും ചേർന്ന് പങ്കിട്ടെടുത്തു.

രണ്ടാഴ്ചയ്ക്കു ശേഷം പ്രിൻസോയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ ജസ്റ്റിൻ പൊലീസിൽ പരാതി നൽകി. പ്രിൻസോയുടെ കാർ പ്രിൻസണിന്റെ പക്കൽ ജസ്റ്റിൻ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. അന്വേഷണത്തിനിടെ മെയ്‌ 10ന് പ്രിൻസണെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തു. രണ്ടു ദിവസത്തിന് ശേഷം പ്രിൻസോയുടെ മൃതദേഹവും കണ്ടെത്തി. സുഹൃത്തുക്കൾ അറസ്റ്റിലായതോടെ ശ്രുതി ഒളിവിൽ പോയി. മൂന്നു മാസത്തോളം ബാംഗ്‌ളൂരിലെ ഒരു പണമിടപാടുകാരന്റെ വീട്ടിൽ താമസിച്ചു വരുമ്പോഴാണ് ഇന്നലെ ശ്രുതി അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP