Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് മുരളി മനോഹർ ജോഷി; സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കാത്തതിൽ അദ്ദേഹത്തിന്റെ കടുംപിടിത്തം ഞെട്ടിക്കുന്നതാണെന്നും മുതിർന്ന ബിജെപി നേതാവ്

ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് മുരളി മനോഹർ ജോഷി; സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കാത്തതിൽ അദ്ദേഹത്തിന്റെ കടുംപിടിത്തം ഞെട്ടിക്കുന്നതാണെന്നും മുതിർന്ന ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സർവകലാശാലയിലെ ഫീസ് വർധന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കാത്തതിൽ അദ്ദേഹത്തിന്റെ കടുംപിടിത്തം ഞെട്ടിക്കുന്നതാണെന്നു മുൻ മാനവവിഭവശേഷി മന്ത്രിയുമായ ജോഷി പറഞ്ഞു.

'പ്രശ്‌ന പരിഹാരത്തിനു സാധ്യമായ, ന്യായമായ ചിലകാര്യങ്ങൾ നടപ്പിലാക്കാൻ മാനവവിഭവശേഷി മന്ത്രാലയം രണ്ടു തവണ വിസിയോട് നിർദേശിച്ചിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി ചർച്ച നടത്താനും നിർദേശിച്ചു. എന്നാൽ ഇതു നടപ്പാക്കാത്ത വിസിയുടെ നിലപാട് ഞെട്ടിക്കുന്നതാണ്.' മുരളി മനോഹർ ജോഷി പറഞ്ഞു. ഈ മനോഭാവം ദൗർഭാഗ്യകരമാണ്. തന്റെ അഭിപ്രായത്തിൽ വിസിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും മുതിർന്ന ബിജെപി നേതാവ് ട്വിറ്ററിൽ കുറിച്ചു. വാജ്‌പേയ് സർക്കാരിൽ മാനവവിഭവശേഷി മന്ത്രിയായിരുന്നു മുരളി മനോഹർ ജോഷി.

ജെഎൻയുവിൽ ഞായറാഴ്ച നടന്ന അക്രമത്തെ തുടർന്നു വൈസ് ചാൻസലർ എം ജഗദീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും വിവിധ സംഘടനകളിലെ അംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വ്യാഴാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനവവിഭവശേഷി മന്ത്രാലയവുമായി ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു തുടർന്നു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP