Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസഫർനഗർ കലാപത്തിൽ ഇടപെട്ട ബിജെപി നേതാക്കൾ കുറ്റവിമുക്തരാകുന്നു; ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം വിവാദമാകുന്നു; കലാപത്തിനിടയാക്കിയ വർഗീയ വിദ്വേഷ പ്രസംഗങ്ങളിന്മേലുള്ള കേസുകളാണു പിൻവലിക്കുന്നത്

മുസഫർനഗർ കലാപത്തിൽ ഇടപെട്ട ബിജെപി നേതാക്കൾ കുറ്റവിമുക്തരാകുന്നു; ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം വിവാദമാകുന്നു; കലാപത്തിനിടയാക്കിയ വർഗീയ വിദ്വേഷ പ്രസംഗങ്ങളിന്മേലുള്ള കേസുകളാണു പിൻവലിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസഫർനഗർ കലാപത്തിലെ പ്രതികളും വർഗീയ വിദ്വേഷം നടത്തിയതിനു കേസുകൾ നേരിടുന്നവരുമായ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ തയ്യാറെടുക്കുന്നു. മുസഫർനഗർ കലാപത്തിനിടയാക്കി നടത്തിയ വർഗീയ വിദ്വേഷ പ്രസംഗങ്ങളിന്മേലുള്ള കേസുകളാണു പിൻവലിക്കുന്നത്.

കലാപത്തിനിടെ വർഗീയ പരാമർശം നടത്തി ഏറെ വിവാദമുണ്ടാക്കിയ സാധ്വി പ്രാചി, ബിജെപി എംപിമാരായ കുൻവർ ഭരതേന്ദ്ര സിങ്, സഞ്ജീവ് ബല്യാൻ, എംഎൽഎമാരായ ഉമേഷ് മല്ലിക്, സംഗീത് സോം, സുരേഷം റാന എന്നിവർക്കെതിരേയുള്ള കേസുകളാണ് ആദിത്യനാഥ് സർക്കാർ പിൻവലിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.

ഇതോടൊപ്പം മുസഫർനഗർ കലാപ കേസിലെ 13 കൊലപാതക കേസുകൾ ഉൾപ്പടെ 131 കേസുകൾ പിൻവലിക്കുകയാണെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP