Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാ തീയറ്ററിലെ ദേശീയ ഗാനവിവാദം വീണ്ടും; ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേൽക്കാത്ത മുസ്ലിം കുടുംബത്തെ ഇറക്കിവിട്ടു

സിനിമാ തീയറ്ററിലെ ദേശീയ ഗാനവിവാദം വീണ്ടും; ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേൽക്കാത്ത മുസ്ലിം കുടുംബത്തെ ഇറക്കിവിട്ടു

മുംബൈ: തിരുവനന്തപുരത്തെ തിയറ്ററിലുണ്ടായ ദേശീയ ഗാന വിവാദത്തിന്റെ ഓർമകൾ മായുംമുമ്പ് ദേശീയ ഗാനത്തിന്റെ പേരിലിതാ വീണ്ടും ഒരു വിവാദം. ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേൽക്കാത്ത മുസ്ലിം കുടുംബത്തെ തിയറ്ററിൽ നിന്ന് ഇറക്കിവിട്ട സംഭവമാണു വിവാദമായിരിക്കുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. മുംബൈയിലാണ് സംഭവം നടന്നതെന്നും അതല്ല ബംഗളൂരുവിലാണ് വിവാദം നടന്നതെന്നും വാദമുണ്ട്.

സിനിമയ്ക്കു മുമ്പായി തിയറ്ററിനുള്ളിൽ ദേശീയ ഗാനം കേട്ടപ്പോൾ മറ്റുള്ള എല്ലാവരും എഴുന്നേറ്റപ്പോൾ മുസ്ലിം കുടുംബം എഴുന്നേൽക്കാൻ തയ്യാറായില്ല. ഇതെത്തുടർന്ന് ഇവർക്കെതിരെ പ്രതിഷേധവുമായി ഒരു സംഘം പാഞ്ഞെത്തുകയായിരുന്നു. കുടുംബവുമായി തർക്കിക്കുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുസ്ലിം കുടുംബം തിയറ്റർ വിട്ടു പോകുകയായിരുന്നു. വൻ കൈയടിയോടെയാണ് ഈ സംഭവത്തെ തിയറ്ററിലുള്ള മറ്റുള്ളവർ സ്വീകരിച്ചത്.

ഈ കുടുംബത്തെ തള്ളിയിറക്കുന്ന രണ്ടു മിനിട്ടു ദൈർഘ്യമുള്ള വീഡിയോയാണു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഫേസ്‌ബുക്കിൽ ആയിരക്കണക്കിനാൾക്കാൾ ഈ വീഡിയോ പ്രചരിപ്പിച്ചു. വാട്‌സ്ആപ്പിലൂടെയും ഇതു വ്യാപകമായി പ്രചരിച്ചു. എവിടെയാണ് ഈ സംഭവത്തിന്റെ ഉറവിടം എന്നു വ്യക്തമായിട്ടില്ലെങ്കിലും മുംബൈയോ ബംഗളൂരുവോ ആകുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് സമാനമായ സംഭവമുണ്ടായതിന്റെ പേരിൽ പേരൂർക്കട സ്വദേശി സൽമാനെതിരെ കേസ് എടുത്തിരുന്നു. സിനിമാ തിയറ്ററിൽ വച്ചും ഫേസ്‌ബുക്കിലൂടെയും ദേശീയ ഗാനത്തെ അപമാനിച്ചു എന്നായിരുന്നു കേസ്. നിള തിയറ്ററിൽ സിനിമക്ക് മുമ്പ് ദേശീയഗാനത്തിന്റെ വീഡിയോ അവതരിപ്പിച്ചപ്പോൾ എഴുന്നേറ്റു നിന്നില്ലെന്നും കൂക്കിവിളിച്ചും ബഹളമുണ്ടാക്കിയും അലോസരമുണ്ടാക്കിയെന്നുമാണ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. അന്നുതന്നെ ഫേസ്‌ബുക്കിലൂടെ രാജ്യത്തിനും ദേശീയഗാനത്തിനുമെതിരെ അവഹേളനാപരവും കുറ്റകരവുമായ പരാമർശങ്ങൾ നടത്തിയെന്നതിന് ഐ.ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 20നാണ് സൽമാനെ പൊലീസ് പാതിരാത്രി വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP