Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം കുടുംബത്തിന് നേരെ ഗോരക്ഷകരുടെ ആക്രമണം ഗോമാംസം കടത്തി എന്നാരോപിച്ച്; വടികൾ ഉപയോഗിച്ച് സ്ത്രീയെ ഉൾപ്പെടെ മർദ്ദിക്കുകയും നിർബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നു; സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

മുസ്ലിം കുടുംബത്തിന് നേരെ ഗോരക്ഷകരുടെ ആക്രമണം ഗോമാംസം കടത്തി എന്നാരോപിച്ച്; വടികൾ ഉപയോഗിച്ച് സ്ത്രീയെ ഉൾപ്പെടെ മർദ്ദിക്കുകയും നിർബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നു; സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുൾപ്പെടെയുള്ള മുസ്ലിം കുടുംബത്തെ ഗോരക്ഷകർ ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിയെ സിയോണിയിലാണ് സംഭവം. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കൽ ഗോമാംസമുണ്ടെന്നാരോപിച്ച് വലിയ വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ദമ്പതികളെ തടഞ്ഞു നിർത്തിയ ശേഷം യുവാവിനെ ക്രൂരമായി സംഘം മർദ്ദിച്ചു. തുടർന്ന് സ്വന്തം ഭാര്യയെ മർദ്ദിക്കാൻ സംഘം യുവാവിനെ നിർബദ്ധിക്കുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെ യുവാവ് സ്വന്തം ഭാര്യയെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. രചന ദിൻഗ്ര എന്ന യുവതിയാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇവരെ റോഡിൽ വലിച്ചിഴക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. മർദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം നിർബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു. കുടുംബത്തെ മർദിക്കുന്നത് വീഡിയോയിൽ പകർത്തി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയിൽ ഇവർ മർദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു.

സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടെന്നും കേസെടുത്ത് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദിയുടെ വോട്ടർമാർ എങ്ങനെയാണ് മുസ്ലിംകളെ സമീപിക്കുന്നതെന്ന് എന്നതിന്റെ തെളിവാണ് കഴിഞ്ഞ സംഭവമെന്ന് ഒവൈസി ട്വിറ്ററിൽ പറഞ്ഞു.

മധ്യപ്രദേശിൽ ബീഫിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി അക്രമങ്ങളാണ് നടന്നത്. ഇതിൽ 54 ശതമാനം ആക്രമണങ്ങളും ഊഹാപോഹങ്ങളുടെ ഭാഗമായിട്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP