Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ആവർത്തിക്കരുത്..! മുങ്ങൽ തീവ്രത കുറഞ്ഞത്; പികെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ ലീഗ് നടപടിയെടുക്കില്ല; വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ; വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്നും നിർദ്ദേശം

ഇനി ആവർത്തിക്കരുത്..! മുങ്ങൽ തീവ്രത കുറഞ്ഞത്; പികെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ ലീഗ് നടപടിയെടുക്കില്ല; വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ; വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മുത്തലാഖ് ബിൽ വിവാദത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്നും നിർദ്ദേശം നൽകിയതായും തങ്ങൾ അറിയിച്ചു.

മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിട്ടു നിൽപ്പ് മുസ്ലിം ലീഗ് പ്രവർത്തകരിൽ അതൃപ്തിയുണ്ടാക്കിയെന്ന് സാദിഖ് അലി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അണികളുടെ അതൃപ്തി ലീഗ് ഗൗരവത്തോടെ കാണുന്നു. ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തതാണ്, ഇത് എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമാണെന്നും സാദിഖലി പറഞ്ഞിരുന്നു.

ലോക്സഭയിൽ മുത്തലാഖ് ബില്ല് ചർച്ചയിൽ പങ്കെടുക്കാതിരുന്നത് വിവാദമായ സന്ദർഭത്തിലാണ് പാണക്കാട് തങ്ങൾ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലോക്സഭയിലെത്താതെ കുഞ്ഞാലിക്കുട്ടി വിവാഹത്തിന് പോയത് ശരിയായില്ല എന്നായിരുന്നു വിമർശനം. എന്നാൽ താൻ വിവാഹത്തിന് പോയതല്ലെന്നും പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തിൽ സംബന്ധിക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ലീഗിനുള്ളിൽ തന്നെ ശക്തമായ എതിർപ്പാണ് ഉണ്ടായത്. സാദിഖലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടി എതിരാളികൾക്ക് അടിക്കാൻ വടിനൽകിയെന്ന് ആയിരുന്നു അബ്ദുൾ വഹാബിന്റെ വിമർശനം. കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പാർട്ടിക്ക് വിധേയനായാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ തുടരണമെന്നാണ് ലീഗ് നിലപാട്. നിലവിലെ സ്ഥിതിഗതികൾ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളുമായി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങൾ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP