Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോക്ലേറ്റ് കൊണ്ട് ഗണപതിയെ നിർമ്മിച്ചത് മുസ്ലിം ആർട്ടിസ്റ്റ്; നിർമ്മിക്കാനുള്ള നിർദ്ദേശം നൽകിയത് സിക്ക് കാരനായ ബേക്കറി ഉടമ; ഗണേശ ചതുർഥി ദിനത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റേയും ഉദാഹരണമായി ലുധിയാനയിൽ നിന്നൊരു മാതൃക

ചോക്ലേറ്റ് കൊണ്ട് ഗണപതിയെ നിർമ്മിച്ചത് മുസ്ലിം ആർട്ടിസ്റ്റ്; നിർമ്മിക്കാനുള്ള നിർദ്ദേശം നൽകിയത് സിക്ക് കാരനായ ബേക്കറി ഉടമ; ഗണേശ ചതുർഥി ദിനത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റേയും ഉദാഹരണമായി ലുധിയാനയിൽ നിന്നൊരു മാതൃക

മറുനാടൻ മലയാളി ബ്യൂറോ

ലുധിയാന: ഗണേശ ചതുർത്ഥിക്ക് വ്യത്യസ്തമായി ഗണപതിയെ നിർമ്മിച്ചിരിക്കുകയാണ് ഒരു മുസ്ലിം ആർട്ടിസ്റ്റ്. ലുധിയാനയിലെ ഹരീന്ദർ കുക്രേജ എന്ന ബേക്കറിയുടമയുടെ ആവശ്യപ്രകാരമാണ് ഗണപതി വിഗ്രഹം നിർമ്മിച്ചത്. സമൂഹത്തിൽ സമാധാനവും ഐക്യവും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് വിഗ്രഹം നിർമ്മിച്ചതെന്ന് ഹരിന്ദർ വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷത്തോളമായി ഇദ്ദേഹം ഗണപതി വിഗ്രഹം നിർമ്മിക്കുന്നുണ്ട്. 106 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ച് 3 ദിവസങ്ങൾ കൊണ്ടാണ് വിഗ്രഹം പൂർത്തിയാക്കിയത്.

പ്ലാസ്റ്റിക്, പ്ലാസ്റ്റർ ഓഫ് പാരിസ് എന്നിവ കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾ പോലെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നില്ലെന്നും ചോക്ലേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ പ്രകൃതിക്ക് അനുയോജ്യമാണെന്നും ഹരീന്ദർ വ്യക്തമാക്കി. വെള്ളത്തിൽ ഒഴുക്കുന്നതിന് പകരം വിഗ്രഹത്തിൽ പാല് ഒഴിച്ച് ചോക്ലേറ്റ് മിൽക്ക് ആയി പാവപ്പെട്ട കുട്ടികൾക്ക് നൽകുമെന്നും ഹരീന്ദർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP