Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാൻസർ ബാധിതനായ ഹിന്ദു യുവാവ് മരിച്ചു; സംസ്‌ക്കാര ചടങ്ങുകൾക്കായി മൃതദേഹം തോളിലേന്തി രാമ നാമം ഉരുവിട്ട് അയൽവാസികളായ മുസ്ലിം സഹോദരങ്ങൾ: ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിൽ നിന്നുള്ള ലോക്ക് ഡൗൺകാലത്തെ നന്മയുടെ കാഴ്ചകൾ ഇങ്ങനെയൊക്കെ

കാൻസർ ബാധിതനായ ഹിന്ദു യുവാവ് മരിച്ചു; സംസ്‌ക്കാര ചടങ്ങുകൾക്കായി മൃതദേഹം തോളിലേന്തി രാമ നാമം ഉരുവിട്ട് അയൽവാസികളായ മുസ്ലിം സഹോദരങ്ങൾ: ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിൽ നിന്നുള്ള ലോക്ക് ഡൗൺകാലത്തെ നന്മയുടെ കാഴ്ചകൾ ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻ

ബുലന്ദ് ശഹർ: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ അടച്ചിട്ട് പ്രതിരോധം തീർക്കുമ്പോൾ നന്മയുടെ കാഴ്ചകളും വൈറലാവുകയാണ്. ഹിന്ദു മുസ്ലിം കലാപവും കൊലപാതകവും കണ്ട് മരവിച്ചു നിന്ന മനുഷ്യർക്ക് മുന്നിലേക്കാണ് ഉത്തർ പ്രദേശിലെ ബുലന്ദ് ശഹറിൽ നിന്നും നന്മ വറ്റാത്ത കാഴ്‌ച്ചയുടെ നേർ രൂപം പുറത്ത് വന്നിരിക്കുന്നത്. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന രവിശങ്കർ എന്ന 40കാരൻ ശനിയാഴ്ചയാണ് മരിച്ചത്.

നാലു മക്കളും ഭാര്യയും അടങ്ങിയ കുടുംബം ഇതോടെ പ്രതിസന്ധിയിലായി. ലോക്ക് ഡൗൺ ആയതിനാൽ ബന്ധുക്കൾക്കൊന്നും സംസ്‌ക്കാര ചടങ്ങുകൾക്ക പങ്കെടുക്കാനാവാത്ത പ്രതിസന്ധി. ഇതോടെ മൃതദേഹം സംസ്‌ക്കാര ചടങ്ങുകൾക്കായി പുറത്തേക്കെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. ഇതോടെയാണ് അയൽവാസികളായ മുസ്ലിംകൾ രവിശങ്കറിനെ സംസ്‌ക്കരിക്കാനായി മൃതദേഹം തോളിലേന്താൻ തയ്യാറായത്.

രാമനാമ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് മുസ്ലിംകളായ അയൽവാസികൾ മൃതദേഹം തോളിലേറ്റി അന്ത്യ കർമ്മങ്ങൾക്കായി കൊണ്ടു പോയി. ഹിന്ദു ആചാര പ്രകാരം മുസ്ലിംകൾ തന്നെ സംസ്‌ക്കാര ചടങ്ങുകൾക്കും നേതൃത്വം നൽകി. ബുലന്ദ് ശഹറിലെ ആനന്ദ് വിഹാറിലുള്‌ല വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം എങ്ങിനെ സംസ്‌ക്കാര ചടങ്ങിന് കൊണ്ടു പോകുമെന്ന ആദിയിലായിരുന്നു ഭാര്യയും മക്കളും ഈ സമയത്താണ് അയൽവാസികളായ മുസ്ലിംകൾ സഹായ വാഗ്ദാനവുമായി എത്തിയത്.

അവസാന മരണ പ്രാർത്ഥനകൾ ഉരുവിട്ട് മുസ്ലിംകൾ മൃതദേഹം തോളിലേറ്റി. സോഷ്യൽ മീഡയയിൽ ഈ വീഡിയോ വൈറൽ ആവുകയും ചെയ്തു. ഹിന്ദു ആചാരം അനുസരിച്ചാണ് സംസ്‌ക്കാരം നടത്തിയത്. കുടുംബത്തിന് പിന്തുണയുമായി അയൽക്കാർ എല്ലാവരും എത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP