Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ; രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ; രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇത്തരക്കാർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണം. ഡോക്ടർമാരോ, ആരോഗ്യപ്രവർത്തകരോ അക്രമിക്കപ്പെട്ടാൽ നിലവിലുള്ള നിയമപ്രകാരം ശിക്ഷനൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ തടസ്സപ്പെടുത്തുന്നവർക്ക് ഒരു വർഷം വരെ ജയിൽ ശിക്ഷ നൽകാം. അത്തരം പ്രവർത്തി ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകാം.

പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവർഷം ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകൾ അല്ലെങ്കിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങൾ എന്നിവയ്ക്ക് ഒരു വർഷത്തേക്ക് ജയിൽ ശിക്ഷ നൽകാം. നിയമലംഘനം ഉണ്ടായാൽ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി.

നേരത്തെ മധ്യപ്രദേശിലെ ഇൻഡോറിൽ ആരോഗ്യ പ്രവർത്തകരെ ഒരു സംഘം ആളുകൾ അക്രമിച്ചിരുന്നു. ഹൈദരാബാദിൽ ഡോക്ടർമാർക്ക് നേരെ മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP