Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീധനവും വീട്ടുപകരണങ്ങളും കൂടാതെ ചെലവിനുള്ള തുകയും വാങ്ങി ആഡംബര വിവാഹം; കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലി; പെൺകുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ തന്നെ ഉപേക്ഷിച്ച ഭർത്താവിനെതിരെ പരാതിയുമായി 24കാരി; സുമയ്യ ഭാനുവിന് പറയാനുള്ളത് കണ്ണീരിന്റെ കഥ

സ്ത്രീധനവും വീട്ടുപകരണങ്ങളും കൂടാതെ ചെലവിനുള്ള തുകയും വാങ്ങി ആഡംബര വിവാഹം; കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലി; പെൺകുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ തന്നെ ഉപേക്ഷിച്ച ഭർത്താവിനെതിരെ പരാതിയുമായി 24കാരി; സുമയ്യ ഭാനുവിന് പറയാനുള്ളത് കണ്ണീരിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ലക്ഷക്കണക്കിന് രൂപ സ്ത്രീധനം അടക്കമുള്ള വകയിൽ വാങ്ങി കല്യാണം കഴിച്ചു. എന്നാൽ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ തനി നിറം പുറത്ത് വന്നത്. മുത്തലാഖ് ബിൽ ഇപ്പോൾ പാർലമെന്റ്ിൽ ചൂടൻ ചർച്ചയായിരിക്കേയാണ് വാട്‌സാപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയത് വൻ വിവാദമാകുന്നത്. 24കാരി പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് പുത്തൻ മുത്തലാഖ് വിവാദ് ഉടലെടുക്കുന്നത്. പെൺകുഞ്ഞിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെയാണ് മൊഴി ചൊല്ലിയതെന്നത് അപമാനം ഇരട്ടിപ്പിച്ചിരിക്കുകയാണെന്നും ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുമയ്യബാനു എന്ന ബിരുദധാരിയായ യുവതിയാണ് പരാതിയുമായി എത്തിയത്. നേരത്തേ നവംബർ 22 ന് ഇവർ സ്‌കൂൾ പ്രിൻസിപ്പലായ ഭർത്താവ് മുഹമ്മദ് മുസ്സാമ്മിൽ ഷരീഫിനെതിരേ സ്ത്രീധന പീഡനത്തിനും പരാതി നൽകിയിട്ടുണ്ട്. സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് സ്ത്രീധന നിരോധന നിയമത്തിൽ ഷെരീഫിനും സഹോദരൻ മുർത്താസ ഷെരീഫിനും ഇവരുടെ മാതാപിതാക്കൾക്കും എതിരേ കേസെടുത്തിട്ടുണ്ട്.

ഇതിന് പിന്നാലെ ഭർത്തൃപിതാവ് തന്റെ വീട്ടിൽ എത്തി ഖുല (സ്ത്രീകൾ ഭർത്താവിനെ മൊഴി ചൊല്ലുന്നത്) ചെയ്യുന്നോ അതോ തങ്ങൾ തലാക്ക് ചൊല്ലണോ എന്നു ചോദിച്ചിരുന്നതായി ഇവർ വ്യക്തമാക്കിയിട്ടുണ്ട്.പത്തുമാസം പ്രായമുള്ള ഒരു പെൺകുഞ്ഞ് ഇവർക്കുണ്ട്. ടോലിചൗക്കിയിലെ ഒരു ഹൈസ്‌ക്കൂളിൽ പ്രിൻസിപ്പലായ ഭർത്താവ് ഗർഭിണി ആയിരിക്കുമ്പോൾ പോലും തൊഴിക്കുമായിരുന്നെന്നും ഇവർ പറയുന്നു. നവംബർ 28 നായിരുന്നു ഭർത്താവ് മുസാമിൽ ഫോണിലൂടെ മൊഴി ചൊല്ലിയത്. വാട്സ് ആപ്പ് വഴിയായിരുന്നു മൊഴി ചൊല്ലൽ തുടർന്ന് ഇവർ നടത്തിയ സംഭാഷണം യുവതി റെക്കോഡ് ചെയ്തിട്ടുണ്ട്.

ഫോൺകോൾ റെക്കോർഡ് തെളിവായി നൽകിയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ഡിസംബർ 1 ന് ഈ കേസിൽ ബഞ്ചാരാഹിൽസ് പൊലീസ് കേസെടുത്തിട്ടുണ്ട്. 2017 ജനുവരി 6 നായിരുന്നു മുസ്സമ്മാലി സുമയ്യയെ വിവാഹം കഴിച്ചത്. പിതാവ് 10 ലക്ഷം പണമായും 10 ലക്ഷം സ്വർണ്ണമായും 2.5 ലക്ഷത്തിന്റെ വീട്ടുപകരണങ്ങളും 6.5 ലക്ഷം വിവാഹചെലവിനായും നൽകുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP