Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത് പെൺകുഞ്ഞിന് ജന്മം നൽകിയതിന്; പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണമാരംഭിച്ച് പൊലീസ്

ഭർത്താവ് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത് പെൺകുഞ്ഞിന് ജന്മം നൽകിയതിന്; പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണമാരംഭിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: പെൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ഭർത്താവ് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തർപ്രദേശിലെ സാമ്പാലിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനൊന്ന് വർഷം മുൻപ് വിവാഹം കഴിച്ച ഇവർക്ക് നാല് പെൺമക്കളുണ്ട്. ഒക്ടോബർ 11ന് മറ്റൊരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയതോടെയാണ് ഭർത്താവ് ഇത്തരത്തിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതെന്ന് യുവതി പറയുന്നു. ഭർത്താവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP