Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എൻ.എ ഹാരിസ് എംഎൽഎയ്ക്ക് സ്‌ഫോടനത്തിൽ പരിക്ക്; കാലിനു പരിക്കേറ്റ എൻ.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൻ.എ ഹാരിസ് എംഎൽഎയ്ക്ക് സ്‌ഫോടനത്തിൽ പരിക്ക്; കാലിനു പരിക്കേറ്റ എൻ.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും എംഎ‍ൽഎയുമായ എൻ.എ ഹാരിസിന് സ്‌ഫോടനത്തിൽ പരിക്ക്. ശാന്തിനഗറിൽ ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തു മടങ്ങാനിരിക്കെ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കാലിനു പരിക്കേറ്റ എൻ.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എം.എ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു പേർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മലയാളിയായ എൻ.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗർ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പിതാവിനെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് മകൻ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP