Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമോ ആപ്പിലൂടെ മോദിയുടെ പടമുള്ള ടീഷർട്ടും ചായ കപ്പും; വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഗംഗ ശുചീകരണത്തിന്; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയെ വിപണിയിലിറക്കി ബിജെപി

നമോ ആപ്പിലൂടെ മോദിയുടെ പടമുള്ള ടീഷർട്ടും ചായ കപ്പും; വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഗംഗ ശുചീകരണത്തിന്; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയെ വിപണിയിലിറക്കി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദിയെ ഉപയോഗിച്ച് കൂടുതൽ തരംഗമുണ്ടാക്കാനുറച്ച് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നമോ ആപ്പിലൂടെ ടീഷർട്ടും കപ്പും അടക്കമുള്ളവ വിൽക്കാൻ ബിജെപി. വിൽപനയിലൂടെ ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പദ്ധതി ഫണ്ടിലേക്ക് നൽകുമെന്നാണ് പ്രചരണത്തിന് പുതുവഴി തേടുന്ന ബിജെപിയുടെ വാഗ്ദാനം.

കോഫി മഗ്, ടീ ഷർട്ട്, നോട്ടുബുക്ക്, തൊപ്പി, പേന തുടങ്ങി ഫ്രിഡ്ജ് മാഗ്നെറ്റ് വരെ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. 'മേക്ക് ഇൻ ഇന്ത്യ', 'ബേഠി ബച്ചാവോ ബേഠി പഠാവോ' തുടങ്ങിയവ പ്രിന്റ് ചെയ്തവയായിരിക്കും ഇവയോരോന്നും. നമോ എഗെയ്ൻ, നമോ നമ എന്നൊക്കെയെഴുതിയ ടീഷർട്ടുകളും വിൽപനയ്ക്കുണ്ട്. ടീഷർട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ൻ എന്നെഴുതിയിട്ടുള്ള കോഫി മഗുകൾക്ക് ജോഡിക്ക് 150 രൂപ വില നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP