Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷൻ ഗുജറാത്ത് സർക്കാരിന് റിപ്പോർട്ടു സമർപ്പിച്ചു; കലാപം കഴിഞ്ഞ് 12 വർഷത്തിനുശേഷം

ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷൻ ഗുജറാത്ത് സർക്കാരിന് റിപ്പോർട്ടു സമർപ്പിച്ചു; കലാപം കഴിഞ്ഞ് 12 വർഷത്തിനുശേഷം

അഹമ്മദാബാദ്: 2002ൽ നടന്ന ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷൻ ഗുജറാത്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് ജസ്റ്റിസ് നാനാവതി റിപ്പോർട്ട് സമർപ്പിച്ചത്. ഗോധ്ര കലാപം നടന്ന് 12 വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പന്ത്രണ്ട് വർഷത്തിനിടെ 24 തവണയാണ് കമ്മിഷൻ അന്വേഷണ കാലാവധി നീട്ടി വാങ്ങിയത്. ഏറ്റവും ഒടുവിൽ ഒക്ടോബർ 31നാണ് കമ്മിഷൻ സമയം നീട്ടി ചോദിച്ചത്.

ഗോധ്ര കലാപം ഉണ്ടായത് 2002 ഫെബ്രുവരി 27നാണ്. സബർമതി എക്സ്‌പ്രസ് ട്രെയിൻ സംഭവദിവസം രാവിലെ 8.30ന് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ നൂറോളം പേർ വരുന്ന അക്രമികൾ ആക്രമിച്ച് തീയിടുകയായിരുന്നു. തീവണ്ടിയിലെ എസ് 6 കോച്ചിലുണ്ടായിരുന്ന 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമടക്കം 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ കത്തിയമർന്നു. ഇത് പിന്നീട് ഗുജറാത്ത് കലാപത്തിന് വഴിമാറി. 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളുമടക്കം കലാപത്തിൽ മരിച്ചു.

മാർച്ച് മൂന്നിന്, ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ വിരമിച്ച ജഡ്ജിമാരായ ജി ടിനാനാവതി അദ്ധ്യക്ഷനും കെ ജി ഷാ അംഗവുമായി കമ്മിഷനെ നിയമിച്ചു. 2008ൽ ഷായുടെ നിര്യാണത്തെ തുടർന്ന് ജസ്റ്റീസ് അക്ഷയ് മേത്തയെ കമ്മിഷൻ അംഗമായി നിയമിച്ചു. കമ്മീഷന്റെ അന്വേഷണ പരിധിയിൽ ഗുജറാത്ത് കലാപവും അതിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കും ഉൾപ്പെടുത്തി. കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആദ്യ ഭാഗം 2008ൽ പുറത്തു വിട്ടിരുന്നു. കലാപം നടക്കുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കമ്മിഷൻ ക്ലീൻ ചീറ്റാണ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP