Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിറത്തിന്റെ പേരിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; ഇരുണ്ട നിറമായതുകൊണ്ട് ചേരിയിലെ പെൺകുട്ടിയായോ ഗ്രാമീണ പെൺകൊടിയായോ മലയാളത്തിലോ ബംഗാളിയിലോ അഭിനയിക്കാനോ ചേരുമെന്ന് പറയും; ഇന്ത്യയെപോലെയൊരു രാജ്യത്ത് നാനാത്വത്തിൽ ഏകത്വമാണ് വേണ്ടതെന്നും നന്ദിതാദാസ്

നിറത്തിന്റെ പേരിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; ഇരുണ്ട നിറമായതുകൊണ്ട് ചേരിയിലെ പെൺകുട്ടിയായോ ഗ്രാമീണ പെൺകൊടിയായോ മലയാളത്തിലോ ബംഗാളിയിലോ അഭിനയിക്കാനോ ചേരുമെന്ന് പറയും; ഇന്ത്യയെപോലെയൊരു രാജ്യത്ത് നാനാത്വത്തിൽ ഏകത്വമാണ് വേണ്ടതെന്നും നന്ദിതാദാസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: സമൂഹത്തിലെ അരക്ഷിതാവസ്ഥകളെപ്പറ്റി തുറന്ന് പറയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന നടിയാണ് നന്ദിതാ ദാസ്. ഇപ്പോഴിതാ നിറത്തിന്റെ പേരിൽ തനിക്കും വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അവർ. എല്ലാ വിഭാഗത്തിൽ പെട്ടവരും ഒരുമിച്ച് ജീവിക്കുന്ന ഇന്ത്യയെപോലയൊരു രാജ്യത്തും നിറത്തിന്റെ പേരിൽ വിവേചനം ഉണ്ടെന്ന് താരം പറഞ്ഞു. ഇരുണ്ട് നിറമായതുകൊണ്ട് തന്നെ ചേരിയിലെ പെൺകുട്ടിയായോ ഗ്രാമീണ പെൺകൊടിയായോ മലയാളത്തിലോ ബംഗാളിയിലോ അഭിനയിക്കാനോ എന്റെ നിറം ഓക്കെയെന്ന് പറയും. അതേസമയം ഉയർന്ന വിദ്യാഭ്യാസമുള്ള ഉന്നതകുല ജാതയായ പെൺകുട്ടിയുടെ കഥാപാത്രമായാണ് അഭിനയിക്കേണ്ടതെങ്കിൽ നിറം വർധിപ്പിക്കണമെന്ന് പറയുമെന്നും അവർ വ്യക്തമാക്കി.

നിറത്തിന്റെ പേരിൽ നമ്മൾ സ്വയം നമ്മളെ കാണരുത്. എന്ത് നിറത്തിലാണോ നമ്മൾ അത് ആഘോഷിക്കുകയാണ് വേണ്ടത്. എല്ലാവർക്കും പല തരം കഴിവുകളുണ്ട്. പക്ഷേ നിറം കുറഞ്ഞ് പോയെന്ന് പറഞ്ഞ് വിലപിക്കുന്നവരാണ് എല്ലാവരും. അതാണ് ആദ്യം മാറേണ്ടത് എന്നും അവർ പറഞ്ഞു. നാനാത്വത്തിൽ ഏകത്വത്തെയാണ് ആഘോഷിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. 2013 ൽ നന്ദിത തുടങ്ങിയ ഡാർക് ഈസ് ബ്യൂട്ടിഫുൾ എന്ന ക്യാംപെയ്‌ന് വലിയ പ്രചാരമാണ് ലോകം മുഴുവൻ ലഭിച്ചത്. സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്ന വർണവിവേചനമെന്ന പ്രശ്‌നം മുന്നോട്ട് വെച്ച് കൊണ്ടുള്ള പരിപാടിയായിരുന്നു ഇത്. രണ്ട് ദിവസം മുൻപ് സ്ത്രീകൾ സുന്ദരിയായി കാണാൻ വേണ്ടി നിരന്തര സമ്മർദത്തിലാണെന്ന് അവർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP