Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ ടി മേഖല മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്; നിർമ്മിതബുദ്ധിയും യന്ത്രവത്കരണവുമാണ് ഭീഷണികൾ എന്ന സ്ഥിരം പല്ലവി യാഥാർഥ്യത്തേക്കാൾ ഏറെ പെരുപ്പിച്ച് കാട്ടലാണെന്ന വിമർശനവുമായി നാരായണമൂർത്തി രംഗത്ത്

ഐ ടി മേഖല മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്; നിർമ്മിതബുദ്ധിയും യന്ത്രവത്കരണവുമാണ് ഭീഷണികൾ എന്ന സ്ഥിരം പല്ലവി യാഥാർഥ്യത്തേക്കാൾ ഏറെ പെരുപ്പിച്ച് കാട്ടലാണെന്ന വിമർശനവുമായി നാരായണമൂർത്തി രംഗത്ത്

ബോംബെ: നിർമ്മിതബുദ്ധിയും യന്ത്രവത്കരണവുമാണ് ഭീഷണികൾ എന്ന സ്ഥിരം പല്ലവി യാഥാർഥ്യത്തേക്കാൾ ഏറെ പെരുപ്പിച്ച് കാട്ടലാണെന്ന വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി രംഗത്ത്.ഐ ടി മേഖല മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോൾ ഈ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ശമ്പളവർധന നടപ്പാക്കുന്നതിനെതിരെയും നാരായണ മൂർത്തി രംഗത്തെത്തി.

ക്യാപ്പിറ്റലിസത്തിൽ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ വിട്ടുവീഴ്ചകൾ നടത്തണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ ശമ്പളവർധന കരസ്ഥമാക്കുമ്പോൾ പുതുതായി ജോലിക്കു ചേർന്നവർക്കും ജൂനിയർ ജീവനക്കാർക്കും വേതനവർധന നൽകാത്ത രീതി ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബോംബെ ഐ ഐ ടിലെ ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു നാരായണമൂർത്തിയുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP