Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിനു വഴിതെറ്റിയ സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; നോയിഡ പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കർശന നിർദേശത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിനു വഴിതെറ്റിയ സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; നോയിഡ പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കർശന നിർദേശത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

നോയിഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു വഴിതെറ്റിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്കു സസ്‌പെൻഷൻ. ക്രിസ്മസ് ദിനത്തിൽ ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിനു വഴിതെറ്റിയത്. ഇത് വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയും ചെയ്തു.

ഇതേതുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി പൊലീസ് നേതൃത്വം രണ്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ നയിച്ച നോയിഡ പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരേയാണു നടപടി. വാഹനവ്യൂഹത്തിലെ ആദ്യ വാഹനം ഓടിച്ചിരുന്നത് ഇവരായിരുന്നു.

നോയിഡയിലെ മഹാമയ ഫ്‌ളൈഓവറിനടുത്തുനിന്ന് ഇവർ തെറ്റായ വഴിയിലൂടെ നീങ്ങിയതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു പൂർണമായി വഴിതെറ്റിയ സാഹചര്യമുണ്ടായത്. ഇതേതുടർന്ന് വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിലൂടെ പ്രധാനമന്ത്രിക്ക് ട്രാഫിക് ഉദ്യോഗസ്ഥർ വഴിയൊരുക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയോടു കർശന നടപടി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP