Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഓട്ടോഗ്രാഫ് കിട്ടിയതോടെ നാട്ടിലെ താരമായി റീത്ത; കണ്ടാൽ മിണ്ടാതിരുന്നവർ അവളെ കാണാൻ വീട്ടിൽ ക്യൂ നിൽക്കുന്നു; ഡിഗ്രി വിദ്യാർത്ഥിനിയെ തേടി നിലയ്ക്കാത്ത കല്യാണ ആലോചനകളും; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ച കഥ

ഒരു ഓട്ടോഗ്രാഫ് കിട്ടിയതോടെ നാട്ടിലെ താരമായി റീത്ത; കണ്ടാൽ മിണ്ടാതിരുന്നവർ അവളെ കാണാൻ വീട്ടിൽ ക്യൂ നിൽക്കുന്നു; ഡിഗ്രി വിദ്യാർത്ഥിനിയെ തേടി നിലയ്ക്കാത്ത കല്യാണ ആലോചനകളും; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ച കഥ

കൊൽക്കത്ത: ബംഗാളിലെ ബങ്കൂരയിലെ ഒരു പെൺകുട്ടിയാണ് ഇപ്പോൾ ആ നാട്ടിലെ താരം. ക്രിസ്ത്യൻ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ റീത്ത മുദിയുടെ താരമൂല്യത്തിന് കാരണക്കാരനാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓട്ടോഗ്രാഫാണ് അവളെ പ്രശസ്തയാക്കിയത്. തന്നെയും വീട്ടുകാരെയും കണ്ടാൽ മിണ്ടാതിരുന്നവർപോലും ഇപ്പോൾ അവളെ കാണാൻ ക്യൂ നിൽക്കുകയാണ്. ഇതിന് പുറമെ നിരവധി കല്യാണ ആലോചനകളും ഇപ്പോൾ റീത്തയെ തേടി എത്തുന്നുണ്ട്.

ജൂലായ് 16ന് മോദിയുടെ പ്രസംഗം കേൾക്കാനായി അമ്മയ്ക്കും സഹോദരിക്കുമൊപ്പം മിഡ്നാപൂരിലെത്തിയതായിരുന്നു റീത്ത. എന്നാൽ, അവരിരുന്ന ടെന്റ് തകർന്നു വീഴുകയും മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ആശുപത്രി സന്ദർശിച്ച മോദിയോട് റീത്ത ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫായിരുന്നു. ആദ്യം മടിച്ചെങ്കിലും റീത്തയുടെ അപേക്ഷയ്ക്കു വഴങ്ങിയ പ്രധാന മന്ത്രി കുറിച്ചു: ''ആരോഗ്യവതിയായിരിക്കുക റീത്ത മുദി''.

തൊട്ടുമുമ്പത്തെ ദിവസം വരെ തങ്ങളോട് സംസാരിക്കാതിരുന്നവരുൾപ്പെടെ ഓട്ടോഗ്രാഫ് കാണാനായെത്തുന്ന സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായതെന്ന് റീത്ത പറയുന്നു. സന്ദർശകർ മാത്രമല്ല, കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് കല്യാണാലോചനകളും വന്നെന്ന് റീത്തയുടെ അമ്മ. എന്നാൽ തന്റെ രണ്ട് പെൺമക്കൾക്കും ഇപ്പോൾ പഠനത്തിലാണ് താൽപര്യമെന്നും വിവാഹത്തേക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP