Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോൾ വില വീണ്ടും താഴും; ഏഴ് വർഷത്തിന് ശേഷം ആദ്യമായി ഡീസൽ വില താഴാൻ സാധ്യത: കൈയടി നേടുന്നത് മോദി

പെട്രോൾ വില വീണ്ടും താഴും; ഏഴ് വർഷത്തിന് ശേഷം ആദ്യമായി ഡീസൽ വില താഴാൻ സാധ്യത: കൈയടി നേടുന്നത് മോദി

ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുമെന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തി നൂറ് ദിവസങ്ങൾ പിന്നിട്ടിട്ടും വാക്കുപാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചില്ല. വിലക്കയറ്റം സർവ മേഖലയിലും പടരുകയും ചെയ്തു. ഇതിനിടെ അപ്രതീക്ഷിതമായി നരേന്ദ്ര മോദി സർക്കാറിന് കൈയടി നേടാൻ ഒരു അവസരം കൈവന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ അവസരം കൈവരുന്നതാണ് മോദിക്ക് നേട്ടമാകുന്നത്. എല്ലാമാസവും വില കൂട്ടുന്ന ഡീസലിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഏറ്റവും നല്ല അവസരം ഇതാണെന്നതിനാലാണ് മോദി ഇടപെടുന്കത്.

വില കുറയുകയാണെങ്കിൽ അത് ഏഴു വർഷത്തിനിടെ ആദ്യമായിട്ടായിരിക്കും. പെട്രോളിന്റെ വിലയും വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ട്. അടുത്തയാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. പെട്രോൾവിലയിൽ ഈയിടെ മൂന്നുതവണ കുറവുവരുത്തിയിരുന്നു. ഡീസലിന് ഇപ്പോൾ ഓരോ മാസവും ലിറ്ററിന് 50 പൈസവീതം കൂട്ടിക്കൊണ്ടിരിക്കുകയാണ്. വില ക്രമേണ ഉയർത്തിക്കൊണ്ടുവന്ന് വിപണിവിലയുമായി ഏകീകരിച്ചശേഷം നിയന്ത്രണം പൂർണമായി എടുത്തുകളയാൻ വേണ്ടിയാണിത്. മുൻ സർക്കാറാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഏഴുവർഷമായി ഡീസൽവില ഉയർന്നുകൊണ്ടിരിക്കയാണ്.

എന്നാൽ അന്താരാഷ്ട്രവിപണിയിൽ ഡീസൽ വിലയ്ക്ക് അടിസ്ഥാനമാക്കുന്ന 'ബ്രെന്റ് ക്രൂഡി'ന്റെ വില ഈയിടെ ഒരു വീപ്പയ്ക്ക് 100 ഡോളറിൽ താഴെയായി. ചൈനയുടെ ഇറക്കുമതി കുറഞ്ഞതാണ് ഇതിനുകാരണം. ഈ സ്ഥിതി തുടർന്നാൽ ഇന്ത്യയിൽ ഡീസലിന്റെ വിപണിവില കുറയ്ക്കാനാണ് ആലോചന.

അതേസമയം, വിലനിയന്ത്രണം പൂർണമായി നീക്കിക്കൊണ്ടുള്ള ഉത്തരവ് ഉടനെ ഉണ്ടാവാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ നിരക്ക് ഉയർന്നാൽ അത് കടുത്ത വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് ആശങ്ക. നിയമസഭാ തെരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടുള്ള തീരുമാനമാണ് മോദിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP