Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ മോദി തന്നെ; 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി തിരിച്ചുവരും'; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണാ റാവത്ത്

'പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ മോദി തന്നെ; 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി തിരിച്ചുവരും'; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണാ റാവത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നടി കങ്കണാ റാവത്തിന്റെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നെന്ന വാർത്ത വന്നതിനു പിന്നാലെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നടി. പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ മോദിയാണെന്ന പ്രസ്താവനയുമായിട്ടാണ് ബോളിവുഡിലെ താരസുന്ദരി രംഗത്തെത്തിയത്. 2019 ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും അർഹതപ്പെട്ട പ്രധാനമന്ത്രി സ്ഥാനാർത്ഥി മോദിയാണെന്നും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും കങ്കണ പറഞ്ഞു.രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം. നടിയെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ചരടുവലികൾ ബിജെപി നേതൃത്വത്തിൽ തിരക്കിട്ട് നടത്തുന്നതിനിടയിലാണ് നടിയുടെ അനുഭാവ പൂർണമായ പ്രശംസ. ബിജെപി രാഷ്ട്രീയത്തിലേക്ക് കങ്കണയെ എത്തിക്കാൻ സാധിച്ചാൽ വലിയനേട്ടം തന്നെയാകുമെന്നാണ് പ്രതീക്ഷ. 

ശരിയായ ഭരണം കാഴ്‌ച്ചവെക്കാൻ അഞ്ച് വർഷം അപര്യാപ്തമാണ്. 2019 തിരഞ്ഞെടുപ്പിലും മോദി തിരിച്ചുവരും. ഡൽഹിയിൽ മോദിയുടെ ചെറുപ്പകാലം ആസ്പദമാക്കിയ ഷോട്ട് ഫിലിമിന്റെ പ്രദർശനത്തിന് ശേഷമായിരുന്നു കങ്കണ പ്രതികരിച്ചത്. മാതാപിതാക്കൾ കാരണമല്ല മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. അദ്ദേഹം അതിനായി കഠിനാധ്വാനം ചെയ്തെന്നും കങ്കണ കൂട്ടിച്ചേർത്തു. നേരത്തെയും ബി.ജെപി പ്രിയം കങ്കണ വെളിപ്പെടുത്തിയിരുന്നു. കടുത്ത ദേശീയവാദിയാണ് താനെന്നും രാജ്യസ്നേഹം ഇല്ലെന്ന് തെളിഞ്ഞാൽ തന്റെ കാമുകനെ വരെ ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണ അന്ന് പറഞ്ഞത്.

പുതിയ പ്രസ്താവനയോടെ രാഷ്ട്രീയ പ്രവേശന വാർത്തകൾ സജീവമാക്കിയിരിക്കയാണ് കങ്കണ. നേരത്തെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് താൻ ചെറുപ്പമാണെന്നും അതിന്റെ സമയം വരുമ്പോൾ അത് നടക്കുമെന്നുമായിരുന്നു അവരുടെ മറുപടി. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായ കൂടുതൽ സിനിമാ താരങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കങ്കണയുടെ പ്രസ്താവനകൾ ഇതിന് ആക്കം കൂട്ടും. തന്റെ സ്വപ്ന ചിത്രമായ മണികർണിക-ദ ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കങ്കണ. ചിത്രത്തിൽ റാണി ലക്ഷ്മി ഭായ് ആയാണ് കങ്കണ അഭിനയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP