Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭൂട്ടാൻ സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി അബുദാബി സന്ദർശിക്കുന്നത് 23ന്; ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണമനുസരിച്ചെത്തുന്ന നരേന്ദ്ര മോദിക്ക് സമ്മാനിക്കുക യുഎഇയുടെ പരമോന്നത ബഹുമതി

ഭൂട്ടാൻ സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി അബുദാബി സന്ദർശിക്കുന്നത് 23ന്; ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണമനുസരിച്ചെത്തുന്ന നരേന്ദ്ര മോദിക്ക് സമ്മാനിക്കുക യുഎഇയുടെ പരമോന്നത ബഹുമതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് ഇന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23ന് യുഎഇ സന്ദർശിക്കും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനായാണ് പ്രധാനമന്ത്രിയുടെ ഗൾഫ് യാത്ര. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പോകുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രിൽ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാർത്ഥമുള്ളതാണ് സായിദ് മെഡൽ. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്. യുഎഇ യിലെ പരിപാടികൾക്ക് ശേഷം 24, 25 തിയ്യതികളിൽ മോദി ബഹ്‌റൈനും സന്ദർശിക്കും. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്‌റൈൻ സന്ദർശനമാണ് ഇത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും.

ശനിയാഴ്ച ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചർച്ചകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി ബഹ്‌റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.

പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റിൽ നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചിരുന്നു. 35 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ യിലെത്തുന്നത്. തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരിയിലും മോദി യു.എ.ഇയിലെത്തി. ദുബായിൽ നടന്ന ലോക ഗവർമെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദർശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി. ഓഗസ്ത് 23 ന് വെള്ളിയാഴ്ച വൈകീട്ടോടെ മോദി അബുദാബിയിലെത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വൈകീട്ട് ബഹ്‌റൈനിലേക്കും പോകുമെന്നാണ് സൂചന.

രണ്ടുദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സന്ദർശനത്തിനിടെ ഇന്ത്യയും ഭൂട്ടാനും തമ്മിൽ ഒമ്പത് തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐ ടി, ഊർജം, വിദ്യാഭ്യാസ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ധാരണയായി. ഭൂട്ടാനിലെ റോയൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികള അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഭൂട്ടാന്റെ ഭാവി വികസനത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ റൂപേ കാർഡ് സേവനവും ഭൂട്ടാനിൽ ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP