Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരാട് കോഹ്ലി ലോകത്ത് ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരൻ; അദ്ദേഹത്തിന്റെ അഹങ്കാരത്തിൽ കളിയിലെ മികവ് മുങ്ങിപ്പോകുന്നു; ഇന്ത്യൻ നായകനെതിരേ ആഞ്ഞടിച്ച് നസറുദ്ദീൻ ഷാ; താൻ ഏതായാലും രാജ്യം വിട്ടു പോകില്ലെന്നും വിരാടിനെ പരിഹസിച്ച് ബോളിവുഡ് താരം

വിരാട് കോഹ്ലി ലോകത്ത് ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരൻ; അദ്ദേഹത്തിന്റെ അഹങ്കാരത്തിൽ കളിയിലെ മികവ് മുങ്ങിപ്പോകുന്നു; ഇന്ത്യൻ നായകനെതിരേ ആഞ്ഞടിച്ച് നസറുദ്ദീൻ ഷാ; താൻ ഏതായാലും രാജ്യം വിട്ടു പോകില്ലെന്നും വിരാടിനെ പരിഹസിച്ച് ബോളിവുഡ് താരം

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ ടിം പെയ്‌നിനോട് ഏറ്റുമുട്ടിയതിന് വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് മാതൃരാജ്യത്തും വിമർശനം. നടൻ നസറുദ്ദീൻ ഷായാണ് ഏറ്റവുമൊടുവിൽ വിരാടിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വിരാട് ലോകത്തിൽ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരൻ എന്നാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നസറുദ്ദീൻ ഷാ കുറിച്ചിരിക്കുന്നത്.

വിരാട് ലോകത്തിലെ മികച്ച ബാറ്റ്‌സ്മാൻ ആയിരിക്കാം. അതോടൊപ്പം തന്നെ ലോകത്തിൽ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഹങ്കാരത്തിലും അരോചകമായ പെരുമാറ്റത്തിലും കളിയിലെ മികവ് മുങ്ങിപ്പോകുകയാണെന്നും നസറുദ്ദീൻ ഷാ വ്യക്തമാക്കി. അതേസമയം തനിക്ക് രാജ്യം വിട്ടുപോകാനുള്ള പ്ലാനൊന്നും ഇല്ലെന്നും വിരാടിനെ കളിയാക്കിക്കൊണ്ട് സൂചിപ്പിച്ചു.

നേരത്തെ തന്റെ ആരാധകരിലൊരാളോട് വിരാട് രാജ്യം വിട്ടുപോകാൻ പറഞ്ഞ സംഭവമാണ് ഷാ തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചത്. ഇന്ത്യൻ ബാസ്റ്റ്‌സ്മാന്മാരേക്കാൾ ഇംഗ്ലീഷ്, ഓസീസ് ബാറ്റ്‌സ്മാന്മാരെയാണ് ഇഷ്ടം എന്നുപറഞ്ഞ ആരാധകനോടാണ് രാജ്യം വിട്ടോളാൻ വിരാട് പറഞ്ഞത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഷായുടെ ട്വീറ്റിനും ട്വിറ്റർ ലോകത്ത് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്ന് ഷാ പറഞ്ഞത് വസ്തുതയാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ മറുവിഭാഗം അദ്ദേഹത്തെ എതിർത്തും രംഗത്തെത്തി. രാജ്യം വിടാൻ വരെ പറയുന്നവരുണ്ട്.
ഓസീസ് പര്യടനത്തിൽ ഫീൽഡിൽ കൊഹ്ലിയുടെ പെരുമാറ്റമാണ് വിമർശനത്തിനാധാരം. ഓസീസ് ക്യാപ്റ്റൻ ടിം പെയിനുമായി മൈതാനത്തുകൊമ്പു കോർത്ത വിരാടിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP