Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി പിന്തുടരുന്നത് ഭാവാഭിനയ സംസ്‌കാരം; `ഇന്ത്യയുടെ ഭാവി കോൺഗ്രസിന്റെ ഉത്തരവാദിത്വം`; പാർട്ടി പോരാടേണ്ടത് രാജ്യത്തെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയെന്നും രാഹുൽ ഗാന്ധി

മോദി പിന്തുടരുന്നത് ഭാവാഭിനയ സംസ്‌കാരം; `ഇന്ത്യയുടെ ഭാവി കോൺഗ്രസിന്റെ ഉത്തരവാദിത്വം`; പാർട്ടി പോരാടേണ്ടത് രാജ്യത്തെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയെന്നും രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തിന്റെ ഭാവി കോൺഗ്രസിന്റെ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ഇന്ത്യയുടെ ശബ്ദമാണ് കോൺഗ്രസ് എന്നും കോൺഗ്രസ് പോരാടേണ്ടത് രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി വാചാലനായത്. രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതിയോട് പോലും വിട്ടുവീഴ്‌ച്ച ചെയ്ത് പാവങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിനെ നേതാക്കൾ രൂക്ഷമായി വിമർശിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ താഴേത്തട്ടിലുള്ള ജനങ്ങൾ നിരാശയുടെയും ഭീതിയുടെയും നിഴലിലാണ് ജീവിക്കുന്നതെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തിൽ അഭിപ്രായപ്പെട്ടു. 'ജനാധിപത്യം പോലും പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ജനങ്ങളെ അപകടകരമായ പരിതസ്ഥിതികളിൽ നിന്ന് രക്ഷപെടുത്തേണ്ടത് നമ്മുടെ കടമയാണ്. മോദി സർക്കാരിന്റെ പിന്നോട്ടിറക്കത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു.' സോണിയ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നത് ആത്മപ്രശംസയുടെയും ഭാവാഭിനയത്തിന്റെയും മാത്രം സംസ്‌കാരമാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP