Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സംഭവത്തിൽ നിലപാട് മാറ്റി കേന്ദ്രസർക്കാർ; പുതിയ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മന്ത്രിതല സമിതിയെ നിയമിച്ച് സർക്കാർ; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം

തീയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സംഭവത്തിൽ നിലപാട് മാറ്റി കേന്ദ്രസർക്കാർ; പുതിയ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മന്ത്രിതല സമിതിയെ നിയമിച്ച് സർക്കാർ; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തീയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് മാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മന്ത്രിതല സമിതിയെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ദേശിയ ഗാനവിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ധനകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാകും കേന്ദ്ര നിയോഗിക്കുന്ന മന്ത്രിതല കമ്മറ്റിയുടെ തലവൻ.

2016 നവംബർ 30-നാണ് രാജ്യത്തെ എല്ലാ സിനിമാ ഹാളുകളിലും സിനിമ ആരംഭിക്കുന്നതിന് മുമ്ബ് ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനിൽ പ്രദർശിപ്പിക്കണമെന്നും സിനിമ കാണാൻ എത്തുന്നവർ എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതു കൂടാതെ അനഭിലഷണീയമായ വസ്തുക്കളിൽ ദേശീയഗാനം അച്ചടിക്കരുതെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ റോയി എന്നിവർ അടങ്ങിയ ബഞ്ച് നിർദ്ദേശിച്ചിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാകും കേന്ദ്ര നിയോഗിക്കുന്ന മന്ത്രിതല കമ്മറ്റിയുടെ തലവൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP