Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരകവിഞ്ഞൊഴുകിയ കൃഷ്ണാ നദിയെ വകഞ്ഞുമാറ്റി ആംബുലൻസിന് വഴിയൊരുക്കിയ ധീരൻ; കർണാടകയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ താരമായ ആറാംക്ലാസുകാരൻ വെങ്കിടേഷിന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം; റിപ്പബ്ലിക്ക് ദിനത്തിൽ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : പ്രളയത്തെ കേരളവും കർണാടകവും നേരിട്ടപ്പോൾ ഒട്ടനവധി രക്ഷാപ്രവർത്തന വീഡിയോയും പുറത്തുവന്നിരുന്നു. കേരളത്തിൽ ഗർഭിണിയായ വീട്ടമ്മയേയും കൊണ്ട് പറന്ന നേവി ഉദ്യോഗസ്ഥനവും വീട്ടമ്മയെ തോളിലേറ്റി നടന്ന ഫയർഫോഴ്‌സ് ജീവനക്കാരും അതിലുപരി മത്സ്യത്തൊഴിലാളികളുമാണ് വാർത്തകളിൽ ഇടം നവേടിയതെങ്കിൽ കർണാടകയിലെ പ്രളയത്തിൽ വാർത്തകളിൽ നിറഞ്ഞത് ഒരു ബാലകനായിരുന്നു. 

കരകവിഞ്ഞൊഴുകിയ കൃഷ്ണ നദിയെ വകഞ്ഞ് മാറ്റിയാണ് ആംബുലൻസിന് വഴിയാക്കിട്ടിയായി വെങ്കിടേഷ് എന്ന ബാലകൻ രക്ഷാപ്രവർത്തനത്തിന്റെ വേറിട്ട മാതൃകകാട്ടിയത്. കരകവിഞ്ഞ കൃഷ്ണയിൽ റോഡും നദിയും തിരിച്ചറിയാതെ വിഷമിച്ച ആംബുലൻസ് ഡ്രൈവർക്ക് മുൻപേ നീന്തി വഴികാട്ടിയത്.

സമൂഹമാധ്യമങ്ങളിലടക്കം ആറാം ക്ലാസുകാരനായ വെങ്കിടേഷിന്റെ സാഹസികത വൈറലായിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സർക്കാർ ധീരതയ്ക്കുള്ള അവാർഡ് നൽകിയ ബാലനെ അനുമോദിച്ചിരുന്നു.

എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ബഹുമതിയും വെങ്കിടേഷിനെ തേടിയെത്തി. ധീരതക്കുള്ള ദേശീയ പുരസ്‌കാരം റിപ്പബ്ലിക് ദിനത്തിൽ വെങ്കിടേഷിന് സമ്മാനിക്കും. ഇരുപത്തിരണ്ടു കുട്ടികൾക്കാണ് ധീരതക്കുള്ള പുരസ്‌ക്കാരം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP