Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുങ്കുമമാണോ പച്ചയാണോ ദേശീയ പതാകയുടെ മുകളിൽ വരേണ്ടത്? ഈ ചോദ്യത്തിന് ഉത്തരം പറയാൻ എത്ര ഇന്ത്യാക്കാർക്ക് കഴിയും? തലതിരിച്ചു കെട്ടൽ പതിവാക്കി മാറ്റി വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം

കുങ്കുമമാണോ പച്ചയാണോ ദേശീയ പതാകയുടെ മുകളിൽ വരേണ്ടത്? ഈ ചോദ്യത്തിന് ഉത്തരം പറയാൻ എത്ര ഇന്ത്യാക്കാർക്ക് കഴിയും? തലതിരിച്ചു കെട്ടൽ പതിവാക്കി മാറ്റി വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിക്കുന്നത് കുറ്റകരമാണ്. എല്ലാ പ്രാധാന്യവും അതിന് നൽകണം. ഓരോ ഇന്ത്യാക്കാരുടേയും കടമായണ് അത്. നിയമം അറിയില്ലെന്ന് പറയുന്നത് ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കാനുള്ള മാർഗ്ഗമല്ല. എല്ലാം എല്ലാവരും അറിഞ്ഞിരിക്കണമെന്നാണ് വയ്‌പ്പ്. എന്നാൽ രാജ്യം അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോഴും ദേശീയ പതാകയെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ ഇന്ത്യാക്കാർക്ക് മാറുന്നില്ല.

നമ്മുടെ പതാകയിൽ മൂന്ന് നിറങ്ങളാണ് ഉള്ളത്. മുകളിലുള്ള കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്. കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്.

പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്. ഇതൊക്കെ എല്ലാവരും പഠിച്ചിട്ടുള്ളതാണ്. എന്നാൽ പെട്ടെന്ന് ദേശീയ പതാകയുടെ മുകളിൽ വരുന്ന നിറമേതെന്ന് ചോദ്യച്ചാൽ ആകെ പ്രശ്‌നമാകും. ഇത് തന്നെയാണ് ദേശീയ പതാകയോടുള്ള അനാദരവായി മാറുന്നതും. ഇത് അറിയാത്തതു കൊണ്ട് പതാക തലതിരിച്ചു കെട്ടുന്നത് പതിവാകാറുമുണ്ട്. ഈ സ്വാതന്ത്ര്യ ദിനത്തിലും ഇത്തരം അവഹേളിക്കൽ ദേശീയ പതാകയോടുണ്ടായി.

ദേശീയ പതാകയെ അപമാനിച്ച പേരിൽ സ്ഥാപനങ്ങൾ വിവാദത്തിൽ. രാത്രിയിൽ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ പത്തനംതിട്ടയിൽ ഒരു ബാങ്ക് വിവാദത്തിൽ പെട്ടപ്പോൾ പുനരൂലിൽ കൊടി തല തിരിച്ചുകെട്ടിയാണ് വിവാദമുണ്ടായത്. ഒരു പ്രമുഖ ബാങ്കിന്റെ കൊടുമൺ ശാഖയിലാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് പതാക ഉയർത്തിയത്. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പ്രതിഷേധിച്ചു. സെക്യൂരിറ്റി ജീവനക്കാരന് പറ്റിയ അബദ്ധമെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ കൈ കഴുകി. പുനലൂർ താലൂക്കോഫീസിലാണ് പതാക തലതിരിച്ചു കെട്ടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിപുലമായ പരിപാടികളോടെയാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എല്ലായിടത്തും സമാനമായ പരാതികൾ ഉയർന്നു. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് എംഎൽഎമാരും സാംസ്‌കാരിക നായകന്മാരുമുൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ദേശീയപതാക ഉയർത്തി. ഇത്തരം പ്രധാനപ്പെട്ട സർക്കാർ ചടങ്ങുകളിൽ പതാകയ്ക്ക് അവഹേളനം ഉണ്ടാകാതിരിക്കാൻ ഏറെ മുൻകരുതലുകൾ എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ പിഴവ് പറ്റാറില്ല. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളുമെല്ലാം പതാക തലതിരിച്ച് കെട്ടി വിവാദത്തിലാകുന്നത് പതിവാണ്.

ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതും എല്ലാ ഇന്ത്യാക്കാർക്കും അറിയാം. എന്നിട്ടും വീഴ്ച വരുന്നുവെന്നാതണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP