Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

48 മണിക്കൂറിനകം നൂറ് കോടി രൂപ പിഴയടക്കണമെന്ന ഉത്തരവിന് പിന്നാലെ ഓട്ടോമൊബൈൽ ഭീമൻ വോക്‌സ്‌വാഗൺ കുരുക്കിൽ; ദേശീയ ഹരിത ട്രിബ്യൂണലിന്റെ നടപടി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടർന്ന്; പണമടച്ചില്ലെങ്കിൽ ഇന്ത്യയിലെ എംഡി അറസ്റ്റിലാകുമെന്നും കമ്പനി കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ്

48 മണിക്കൂറിനകം നൂറ് കോടി രൂപ പിഴയടക്കണമെന്ന ഉത്തരവിന് പിന്നാലെ ഓട്ടോമൊബൈൽ ഭീമൻ വോക്‌സ്‌വാഗൺ കുരുക്കിൽ; ദേശീയ ഹരിത ട്രിബ്യൂണലിന്റെ  നടപടി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടർന്ന്; പണമടച്ചില്ലെങ്കിൽ ഇന്ത്യയിലെ എംഡി അറസ്റ്റിലാകുമെന്നും കമ്പനി കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അടുത്ത 48 മണിക്കൂറിനകം 100 കോടി രൂപ അടച്ചില്ലെങ്കിൽ ജർമ്മൻ കാർ നിർമ്മാതാക്കളായ വോക്‌സ് വാഗണ് നേരിടേണ്ടി വരുന്നത് വൻ നിയമ നടപടിയെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. കമ്പനിയുടെ വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാലാണ് നടപടി. വെള്ളിയാഴ്‌ച്ച വൈകുന്നേരത്തിനകം മുഴുവൻ തുകയുമടച്ചില്ലെങ്കിൽ കമ്പനിയുടെ എംഡിയെ അറസ്റ്റ് ചെയ്യുമെന്നും കമ്പനി കണ്ടുകെട്ടാൻ ഉത്തരവിടുമെന്നും ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതോടെ ഇന്ത്യയിൽ വൻ വിൽപനയുള്ള കാറിന്റെ മിർമ്മാതാക്കൾ വെട്ടിലായിരിക്കുകയാണ്.ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കൂട്ടാൻ വോക്‌സ് വാഗൺ കാറുകൾ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) കണ്ടെത്തിയത്. 2016ലെ കണക്കുകൾ പ്രകാരം 48 ടണ്ണിലധികം വിഷവാതകമാണ് വോക്‌സ് വാഗൺ കാറുകൾ പുറത്തുവിട്ടത്.

ഇതേതുടർന്ന് കമ്പനിയോട് 171 കോടി രൂപ പിഴ അടക്കാൻ കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിൽ 100 കോടി രൂപ 48 മണിക്കൂറിനകം കെട്ടിവെക്കാനുള്ള ഉത്തരവാണ് ഹരിത ട്രിബ്യൂണൽ ഇന്ന് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP