Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ; കർണ്ണാടകയിൽ പ്രചരണത്തിൽ ചർച്ച പാടില്ലെന്ന് നിർദ്ദേശം; കേരളത്തിൽ 271 രൂപയുടെ വർധന; പുതിയ കൂലി ഇന്ന് മുതൽ

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ; കർണ്ണാടകയിൽ പ്രചരണത്തിൽ ചർച്ച പാടില്ലെന്ന് നിർദ്ദേശം; കേരളത്തിൽ 271 രൂപയുടെ വർധന; പുതിയ കൂലി ഇന്ന് മുതൽ

കൽപറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടി. രാജ്യവ്യാപകമായി കൂല വർധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉത്തരവിറക്കി. കേരളത്തിൽ 271 രൂപയായാണ് വർധന. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തിൽ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും.നിലവിൽ കേരളത്തിൽ കൂലി 258 രൂപയാണ്. പുതിയ കൂലി ഇന്നു പ്രാബല്യത്തിൽ വരും.

കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കൂലി വർധിപ്പിക്കുന്നതിന് ചില തലങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് വർധന പ്രഖ്യാപിച്ചത്. കൂലി കൂട്ടിയതു സംബന്ധിച്ച് വാർത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ലെന്നും കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഇത് പരാമർശിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഓരോ സംസ്ഥാനത്തെയും പുതുക്കിയ കൂലി : ആന്ധ്രാപ്രദേശ് : 205, അരുണാചൽ പ്രദേശ് : 177, അസം : 189, ബിഹാർ : 168, ഛത്തീസ്‌ഗഡ്: 174, ഗോവ : 254, ഗുജറാത്ത് : 194, ഹരിയാന : 281, ഹിമാചൽ പ്രദേശ് : നോൺ ഷെഡ്യൂൾഡ് മേഖല184, ഷെഡ്യൂൾഡ് മേഖല 230, കശ്മീർ : 186, ജാർഖണ്ഡ് : 168, കർണാടക : 249, മധ്യപ്രദേശ് : 174, മഹാരാഷ്ട്ര : 203, മണിപ്പൂർ : 209, മേഘാലയ : 181, മിസോറം : 194, നാഗാലാൻഡ് : 177, ഒഡീഷ : 182, പഞ്ചാബ് : 240, രാജസ്ഥാൻ : 192, സിക്കിം : 177, തമിഴ്‌നാട്: 224, തെലങ്കാന : 205, ത്രിപുര : 177, ഉത്തർപ്രദേശ് :175, ഉത്തരാഖണ്ഡ് : 175, ബംഗാൾ : 191, ആൻഡമാൻ നിക്കോബാർ : ആൻഡമാൻ ജില്ല 250, നിക്കോബാർ ജില്ല: 264, ചണ്ഡിഗഡ് : 273, ദാമൻദിയു : 197, ദദ്രനഗർഹവേലി : 220, ലക്ഷദ്വീപ് : 248, പുതുച്ചേരി : 224 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP