Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തൊഴിൽകോഡുകൾക്കെതിരേ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളിസംഘടനകൾ; ജനുവരി എട്ടിന് ദേശിയ പണിമുടക്ക്: പണിമുടക്കിന് പിന്തുണയുമായി 11 തൊഴിലാളി സംഘടനകൾ

തൊഴിൽകോഡുകൾക്കെതിരേ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളിസംഘടനകൾ; ജനുവരി എട്ടിന് ദേശിയ പണിമുടക്ക്: പണിമുടക്കിന് പിന്തുണയുമായി 11 തൊഴിലാളി സംഘടനകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തൊഴിൽ സുരക്ഷ തന്നെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിൽകോഡുകൾക്കെതിരേ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളിസംഘടനകൾ. ജനുവരി എട്ടിന് പ്രഖ്യാപിച്ച ദേശീയപണിമുടക്കിൽ 11 തൊഴിലാളി സംഘടനകൾ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ അണി നിരക്കുന്ന പണിമുടക്കിൽ ഇടതുപാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ് വലിയ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ.

തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട വേജ് കോഡ് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയിരുന്നു. ഇനി മൂന്നുകോഡുകൾ ഉടൻ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വ്യവസായബന്ധ തൊഴിൽകോഡ് അടുത്തയാഴ്ച ലോക്സഭയിൽ ചർച്ചയ്‌ക്കെടുക്കും. തൊഴിലാളികൾക്ക് നിശ്ചിത തൊഴിൽദിനങ്ങൾമാത്രം ശുപാർശചെയ്യുന്ന ഈ കോഡ് സ്ഥിരം തൊഴിൽ എന്ന സങ്കല്പംതന്നെ ഇല്ലാതാക്കും.

തൊഴിൽ-സാമൂഹിക സുരക്ഷാകോഡ് നിലവിൽ പാർലമെന്ററി സമിതി പരിഗണിച്ചുവരുകയാണ്. ഇത് ബജറ്റ് സമ്മേളനത്തിൽ കൊണ്ടുവരും. തൊഴിലാളിസംഘടനകളുടെ എതിർപ്പ് മറികടന്ന് മുന്നോട്ടുപോവുന്നതിനെതിരേയാണ് പണിമുടക്ക്. ഇതുവരെ ഉണ്ടായിരുന്ന എല്ലാ തൊഴിൽസുരക്ഷയും ഇല്ലാതാക്കുകയാണ് മോദിസർക്കാരെന്ന് സിഐ.ടി.യു. ദേശീയസെക്രട്ടറി എ.ആർ. സിന്ധു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP