Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുജിസി നെറ്റ്, ജെ.എൻ.യു, ഇഗ്നോ പ്രവേശന പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി; നാഷണൽ ടെസ്റ്റിങ് ഏജൻസി ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയത് കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

യുജിസി നെറ്റ്, ജെ.എൻ.യു, ഇഗ്നോ പ്രവേശന പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി; നാഷണൽ ടെസ്റ്റിങ് ഏജൻസി ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയത് കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുജിസി നെറ്റ്, ജെ.എൻ.യു, ഇഗ്നോ പ്രവേശന പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷാത്തീയതി നീട്ടിയത്.

വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പുതുക്കിയ അവസാന തീയതി:

എൻ.സി.എച്ച്.എം ജെ.ഇ.ഇ: ഏപ്രിൽ 30
ഇഗ്നോ പി.എച്ച്.ഡി.: ഏപ്രിൽ 30
ഐ.സി.എ.ആർ.: ഏപ്രിൽ 30
ജെ.എൻ.യു പ്രവേശന പരീക്ഷ: ഏപ്രിൽ 30
യുജിസി നെറ്റ്: മെയ്‌ 16
സി.എസ്‌ഐ.ആർ. നെറ്റ്: മെയ്‌ 15
അഖിലേന്ത്യാ ആയുഷ് പി.ജി. പ്രവേശന പരീക്ഷ: മെയ്‌ 31
അപേക്ഷകൾ അവസാന തീയതി വൈകീട്ട് 4 മണി വരെയും ഫീസ് രാത്രി 11.50 വരെയും നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് എൻ.ടി.എയുടെ ഹെൽപ്പ്‌ലൈൻ നമ്പരുകളായ 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റായ www.nta.ac.in സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP