കർതാർപുർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവിന് കേന്ദ്ര അനുമതി; നവ്ജോത് സിങ് സിദ്ധുവിന് അനുമതി നൽകിയത് ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന ആദ്യ സംഘത്തിൽ ഒരാളാകാൻ
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: കർതാർപുർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവിന് കേന്ദ്രഅനുമതി. ചടങ്ങിൽ പങ്കെടുക്കാനുള്ള ഇമ്രാൻ ഖാന്റെ ക്ഷണത്തിനു പിന്നാലെ അനുമതി ആരാഞ്ഞ് സിദ്ധു വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. സന്ദർശനത്തിന് അനുമതി തേടി സിദ്ധു മൂന്നുവട്ടം കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. കർതാർപുറിലേക്ക് ഇന്ത്യയിൽനിന്നു പുറപ്പെടുന്ന ആദ്യസംഘത്തിലൊരാളായി പോകാനാണ് സിദ്ധുവിന് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
Stories you may Like
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലുള്ളത് ചൈനീസ് പദ്ധതിക്കുള്ള മറുപടി
- ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയാകാം
- 'പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഭഗവന്ത് സിങ് മാനിനു സിദ്ദു നൽകിയ സമ്മാനം'
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍