Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേസമയം ആറ് രോഗികൾക്ക് ഓക്‌സിജൻ ലഭ്യമാക്കാവുന്ന വെന്റിലേറ്ററുമായി നാവികസേന; ഒരേസമയം 12 പേർക്ക് ഉപയോഗിക്കാവുന്ന വെന്റിലേറ്റർ വികസിപ്പിക്കാനും സേനാ ശ്രമം: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെയൊക്കെ

ഒരേസമയം ആറ് രോഗികൾക്ക് ഓക്‌സിജൻ ലഭ്യമാക്കാവുന്ന വെന്റിലേറ്ററുമായി നാവികസേന; ഒരേസമയം 12 പേർക്ക് ഉപയോഗിക്കാവുന്ന വെന്റിലേറ്റർ വികസിപ്പിക്കാനും സേനാ ശ്രമം: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരേസമയം ആറ് രോഗികൾക്ക് ഓക്‌സിജൻ ലഭ്യമാക്കാവുന്ന വെന്റിലേറ്റർ നാവികസേനാ വികസിപ്പിച്ചു. നാവികസേനയുടെ കിഴക്കൻ കമാൻഡാണ് പുത്തൻ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സേനയിലെ മെഡിക്കൽ, സാങ്കേതിക വിദഗ്ദ്ധർ വികസിപ്പിച്ച വെന്റിലേറ്റർ കമാൻഡ് ആസ്ഥാനമായ വിശാഖപ്പട്ടണത്തും പിന്നാലെ മുംബൈയിലെ സേനാ ആശുപത്രിയിലും വിജയകരമായി പരീക്ഷിച്ചു.

വരും ദിവസങ്ങളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ലഭ്യമാകത്തക്ക വിധം ഇവ വ്യാപകമായി നിർമ്മിക്കും. ആദ്യ ഘട്ടത്തിൽ കര, നാവിക, വ്യോമ സേനാ ആശുപത്രികളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സേനകൾ സജ്ജമാക്കിയ താൽക്കാലിക പരിചരണകേന്ദ്രങ്ങളിലും ലഭ്യമാക്കും. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സിൽ 2 മാസത്തിനകം 30,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.

ഒരേസമയം 12 പേർക്ക് ഉപയോഗിക്കാവുന്ന വെന്റിലേറ്റർ വികസിപ്പിക്കാനും സേനാ ശ്രമം പുരോഗമിക്കുകയാണ്. സമാനമായ വെന്റിലേറ്റർ വികസിപ്പിക്കാനുള്ള പ്രതിരോധ ഗവേഷണ, വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) ശ്രമവും അന്തിമ ഘട്ടത്തിലാണ്. അടുത്തയാഴ്ച പ്രതിദിനം 20,000 എൻ 95 മാസ്‌കുകളുടെ നിർമ്മാണം ഡിആർഡിഒയുടെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

1200 രൂപയ്ക്ക് പരിശോധന
കോവിഡ് സ്ഥിരീകരിക്കാൻ ഡിആർഡിഒ വികസിപ്പിച്ച പരിശോധനാ കിറ്റിന് ഐസിഎംആർ അംഗീകാരം. 1200 രൂപയേ പരിശോധനച്ചെലവുള്ളൂ. നിലവിലെ നിരക്ക് 4500 രൂപ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP