Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാശ്മീർ പ്രളയം: പാക് അധീന കാശ്മീരിന് സഹായം വാഗ്ദാനം ചെയ്ത് മോദി; ഇന്ത്യയുടെ സഹായത്തെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് നവാസ് ഷെരീഫ്

കാശ്മീർ പ്രളയം: പാക് അധീന കാശ്മീരിന് സഹായം വാഗ്ദാനം ചെയ്ത് മോദി; ഇന്ത്യയുടെ സഹായത്തെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് നവാസ് ഷെരീഫ്

ഇസ്‌ലാമാബാദ് : പാക് അധിനിവേശ കാശ്മീരിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം വാഗ്ദ്ദാനം ചെയ്ത ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയുടെ സഹായം സ്വീകരിക്കണമോ എന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

ജമ്മു കശ്മീരിലെ പ്രളയക്കെടുതി സന്ദർശിച്ച പ്രധാനമന്ത്രി പാക്കിസ്ഥാൻ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എന്തു സഹായത്തിനും ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. പാക് അധിനിവേശ കാശ്മീരിന് ആയിരം കോടി രൂപയുടെ ധനസഹായം നൽകാൻ തയ്യാറാണെന്നു കാട്ടി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയക്കുകയും ചെയ്തിരുന്നു. പാക് അധിനിവേശ കശ്മീരിൽ 64 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. ഈ മേഖല നവാസ് ഷരീഫ് സന്ദർശിച്ചു. ജമ്മുകശ്മീരിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയ പാക്ക് പ്രധാനമന്ത്രി ഇന്ത്യക്ക് സഹായങ്ങളും വാഗ്ദാനം ചെയ്തു. 150 പേരാണ് ജമ്മുവിൽ മരിച്ചത്.

അതേ സമയം ജമ്മു കാശ്മീരിലെ പ്രളയക്കെടുതിയിൽ കുടുങ്ങിയ 184 മലയാളികൾ 18 പേർ ഇന്നലെ തിരിച്ചെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കശ്മീർ റവന്യൂ മന്ത്രി രമൺ ഭല്ലയുമായി ടെലഫോണിൽ ബന്ധപ്പെട്ടു. പ്രളയത്തെതുടർന്ന് കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ സംബന്ധിച്ച് ചെന്നിത്തല കശ്മീർ സർക്കാരിനെ ആശങ്ക അറിയിച്ചു. മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ നടപടികളും എടുക്കുമെന്ന് കശ്മീർ സർക്കാർ ഉറപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP