Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശ്മീരിനെക്കാൾ സൈനികർ കൊല്ലപ്പെടുന്നത് ചത്തീസ് ഗഡിൽ; ഭീകരവാദികളാൽ ഏറ്റവും കൂടുതൽ കൊല നടക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയും; നക്‌സൽ ഭീഷണിയുടെ ഭീകരത തുറന്ന് പറഞ്ഞ് ചത്തീസ് ഗഡ്

കാശ്മീരിനെക്കാൾ സൈനികർ കൊല്ലപ്പെടുന്നത് ചത്തീസ് ഗഡിൽ; ഭീകരവാദികളാൽ ഏറ്റവും കൂടുതൽ കൊല നടക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയും; നക്‌സൽ ഭീഷണിയുടെ ഭീകരത തുറന്ന് പറഞ്ഞ് ചത്തീസ് ഗഡ്

ന്യൂഡൽഹി: ഇസ്!ലാമിക് സ്റ്റേറ്റിന്റെയും ബൊക്കോ ഹറാമിന്റെയും സ്വാധീന മേഖലകൾ കഴിഞ്ഞാൽ ഭീകരവാദത്തിനും സായുധ കലാപത്തിനും ഇരകളായി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് വെളിപ്പെടുത്തൽ.

ഛത്തീസ്‌ഗഡ് സർക്കാരാണ് സുപ്രീംകോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭീകരവാദപ്രവർത്തനങ്ങൾക്ക് പേരുകേട്ട ജമ്മു കശ്മീരിനേക്കാളും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് നക്‌സൽ ബാധിത സംസ്ഥാനമായ ഛത്തീസ്‌ഗഡിലാണെന്നും റിപ്പോർട്ടിലുണ്ട്.

ഐസിസിന്റെയും ബോക്കോ ഹറാമിന്റെയും സ്വാധീനമേഖലകൾ കഴിഞ്ഞാൽ ലോകത്തിൽ ഭീകരവാദവും സായുധകലാപവും ഏറ്റവും കൂടുതൽ ബാധിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളാക്കുന്ന സാമൂഹിക പ്രവർത്തകയായ നന്ദിനി സുന്ദറിനേപ്പോലുള്ളവരെ നക്‌സൽ ബാധിത മേഖലകളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കണമെന്നും ചത്തീസ്ഗഡ് ആവശ്യപ്പെട്ടു.

നക്‌സലുകളുമായുള്ള സംഘർഷങ്ങളിൽ ഒരുപാട് പൊലീസുകാർക്ക് ജീവൻ ബലികഴിക്കേണ്ടിവന്നു. നക്‌സലുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടികൾ സർക്കാർതലത്തിൽ കൈക്കൊണ്ടുവരികയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത സുപ്രീംകോടതിയെ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP