Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനുമായി ഒരിക്കലും ഇന്ത്യക്ക് സമാധാനത്തിലെത്തുക അസാധ്യമോ? ഇമ്രാൻഖാനും മോദിയും കൂടി കാണാനിരുന്നപ്പോൾ സ്ഥിതിഗതികൾ ആകെ വഷളായി; വേണ്ടി വന്നാൽ ഒരു മിന്നൽ ആക്രമണം കൂടി നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന തലവൻ; തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാനും

പാക്കിസ്ഥാനുമായി ഒരിക്കലും ഇന്ത്യക്ക് സമാധാനത്തിലെത്തുക അസാധ്യമോ? ഇമ്രാൻഖാനും മോദിയും കൂടി കാണാനിരുന്നപ്പോൾ സ്ഥിതിഗതികൾ ആകെ വഷളായി; വേണ്ടി വന്നാൽ ഒരു മിന്നൽ ആക്രമണം കൂടി നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന തലവൻ; തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാനും

ഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി ബന്ധം മോശമാകുന്നു. സമാധാന ചർച്ചകൾ വേണ്ടെന്ന് വച്ചതിന് പിന്നാലെ അതിർത്തിയിൽ വെടുവയ്‌പ്പും ആക്രമണവും ശക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി എത്തിരിക്കുകയാണ് കരസേന മേധാവി ബിവിൻ റാവത്ത്. നിരവധി സൈനികർക്ക് ഇതിനിടെ ജീവൻ നഷ്ടമായിരുന്നു. ഇപ്പോഴിതാ പാക്കിസ്ഥാനെതിരെ വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിക്കുകയാണെന്ന ി ഇന്ത്യൻ ആർമി തലവൻ ബിപിൻ റാവത്ത് പറഞ്ഞു.

കശ്മീരിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു പാക്കിസ്ഥാനുമായി നടത്താനിരുന്നചർച്ചയിൽനിന്ന് ഇന്ത്യ പിന്മാറിയത്. പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ ശരിയായ മുഖം പുറത്തുവന്നെന്നു തീരുമാനം വിശദീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്ചയാണു റദ്ദാക്കിയത്. കൊല്ലപ്പെട്ട കൊടുംഭീകരൻ ബുർഹാൻ വാനിയെ വാഴ്‌ത്തി പാക്കിസ്ഥാൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയതും ഇന്ത്യയെ ചൊടിപ്പിച്ചു. ഇത്തരം ചുറ്റുപാടിൽ പാക്കിസ്ഥാനുമായുള്ള ചർച്ച അർഥശൂന്യമാകുമെന്ന് വിദേശകാര്യമന്ത്രാലയവക്താവ് രവീഷ് കുമാർ പറഞ്ഞു.

പാക്കിസ്ഥാൻ കേന്ദ്രമാക്കിയുള്ള തീവ്രവാദ പ്രവർത്തനം ശക്തമായിരിക്കുകയാണ്. ഇന്ത്യൻ ജനതയുടെ സമാധാനത്തെ ചോദ്യം ചെയ്യുകയാണ് പാക് തീവ്രവാദികളെന്നും ഇവരെ തുരത്താനുള്ള സർജിക്കൽ സ്‌ട്രൈക്ക് അനിവാര്യമാകുകയാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. പാക് സർക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമർശനങ്ങളും അദ്ദേഹം നടത്തി.

തീവ്രവാദ പ്രവർത്തനങ്ങളെ തടയാൻ ഒരു നടപടിയും പാക് ഭരണകൂടത്തിൽ നിന്നുണ്ടാകുന്നില്ലെന്ന് പറഞ്ഞ റാവത്ത അതിർത്തി പ്രശ്‌നങ്ങൾ സങ്കീർണമാകുകയാണെന്നും കൂട്ടിച്ചേർത്തു. കശ്മീരിൽ സമാധാനം ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമുള്ളതുപോലെയാണ് തീവ്രവാദികളുടെ പ്രവർത്തനം. ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP