Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഇരുവർക്കും വാറണ്ട് പുറപ്പെടുവിച്ചത് സിബിഐ പ്രത്യേക കോടതിയുടെ അനുമതിയോടെ; നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഹോങ്കോംഗിനോട് ആവശ്യപ്പെട്ട് ഇന്ത്യ

നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഇരുവർക്കും വാറണ്ട് പുറപ്പെടുവിച്ചത് സിബിഐ പ്രത്യേക കോടതിയുടെ അനുമതിയോടെ; നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഹോങ്കോംഗിനോട് ആവശ്യപ്പെട്ട് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ സിബിഐ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരിയിലാണ് 11400 കോടി രൂപയുടെ തട്ടിപ്പുവാർത്ത പുറത്തെത്തുന്നത്. കോടികൾ ബാങ്കിൽനിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ടവരാണ് ഇരുവരും.

നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കുന്നത്. ഇരുവരുടെയും പാസ്‌പോർട്ടുകൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ചിരുന്നു.

പിഎൻബി ജീവനക്കാരുടെ സഹായത്തോടെ വ്യാജരേഖകൾ ചമച്ച് പണം തട്ടിയെടുത്തെന്നായിരുന്നു കണ്ടെത്തിയത്. 2011 മുതൽ തട്ടിപ്പ് നടന്നുവരികയായിരുന്നു. സി ബി ഐയുടെ പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചതിന് നീരവിന്റെയും കൂട്ടാളികളുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡിൽ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.

നേരത്തെ ബെൽജിയത്തെ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം ബെൽജിയം സർക്കാർ മരവിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP