Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനത്തിന് മണിക്കൂറുകൾ മുമ്പ് 90 കോടി നിക്ഷേപിച്ചു; നീരവ് മോദിക്ക് ഈ സൗകര്യം ഒരുക്കിയതാരെന്ന ചാദ്യവുമായി എൻസിപി എംപി

നോട്ട് നിരോധനത്തിന് മണിക്കൂറുകൾ മുമ്പ് 90 കോടി നിക്ഷേപിച്ചു; നീരവ് മോദിക്ക് ഈ സൗകര്യം ഒരുക്കിയതാരെന്ന ചാദ്യവുമായി എൻസിപി എംപി

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യുഡൽഹി: നോട്ട് നിരോധനത്തിന് മണിക്കൂറുകൾ മുൻപ് നീരവ് മോദി 90 കോടി രൂപ നിക്ഷേപിച്ചുവെന്ന് എൻ.സി.പി എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നീരവ് മോദി 90 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് ആരോപണം. എൻ.സി.പി എംപി മജീദ് മേമനാണ് നീരവിനെതിരെ ആരോപണം ഉന്നയിച്ചത്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മേമൻ ആരോപണം ഉന്നയിച്ചത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ നീരവ് മോദി 90 കോടി നിക്ഷേപിച്ചു. എന്താണ് ഇതിന്റെ അർത്ഥമെന്ന് മേമൻ ചോദിച്ചു.

നീരവ് മോദിയും ബന്ധുവും വ്യവസായ പങ്കാളിയുമായ മെഹുൽ ചോക്സി പഞ്ചാപ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP