Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തോന്നിയപോലെ പ്രവർത്തിക്കുന്ന നവമാദ്ധ്യമ കാലം അവസാനിക്കുമോ? ടെലിവിഷനും മൊബൈലും ഇന്റർനെറ്റും നിയന്ത്രിക്കാൻ റഗുലേറ്ററി കമ്മീഷൻ വരും

തോന്നിയപോലെ പ്രവർത്തിക്കുന്ന നവമാദ്ധ്യമ കാലം അവസാനിക്കുമോ? ടെലിവിഷനും മൊബൈലും ഇന്റർനെറ്റും നിയന്ത്രിക്കാൻ റഗുലേറ്ററി കമ്മീഷൻ വരും

ന്യൂഡൽഹി: ടെലിവിഷൻ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഇത് സംബന്ധിച്ച് പുതിയ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. കമ്യൂണിക്കേഷൻ കൺവർജൻസ് ബിൽ ആണ് കേന്ദ്രം നവമാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് സൂചന നൽകി. 2001 ൽ വാജ്പയി സർക്കാരാണ് ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഈ നിയമത്തെക്കുറിച്ച് ടെലികോം മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങൾ ധരിപ്പിക്കാൻ രണ്ടുവർഷത്തിലേറെ സമയമെടുത്തു. അതിനിടെ ബിൽ ലാപ്‌സായി പോകുകയും ചെയ്തു. തുടർന്നു വന്ന യു.പി.എ സർക്കാരും ബിൽ പാസാക്കാൻ ശ്രമിക്കാതെ അത് ഉപേക്ഷിക്കുകയായിരുന്നു.

വിവിധ മാദ്ധ്യമങ്ങളുടെ നിയന്ത്രണത്തിനായി 'കമ്യൂണിക്കേഷൻസ് കമ്മീഷൻ' എന്ന പേരിൽ ഏഴംഗ കമ്മീഷനും ഒരു അപ്പലേറ്റ് അഥോറിറ്റിയും രൂപവത്ക്കരിക്കണമെന്ന ശുപാർശ ബില്ലിലുണ്ടാകും. ടെലികോം, വാർത്താ സംപ്രേഷണം, വിവരസാങ്കേതിവിദ്യ, നിയമം, ഉപഭോക്ത കാര്യങ്ങൾ, സാമ്പത്തികം എന്നീ മേഖലകളിലുള്ള വിദഗ്ധരായിരിക്കും കമ്മീഷൻ അംഗങ്ങൾ.

ലൈസൻസ് നൽകുന്നതടക്കമുള്ള നിയന്ത്രണാധികാരങ്ങൾ ഈ കമ്മീഷന് ആയിരിക്കും. അതേ സമയം ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയും, ഈ മേഖലയിലെ കുത്തകവത്ക്കരണം തടയുകയുമായാണ് കമ്മീഷന്റെ പ്രധാന ജോലി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP